UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നൈയില്‍ വിവരാവകാശ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

അഴിമുഖം പ്രതിനിധി

ചെന്നൈയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന വിവരാവകാശ പ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടേറ്റ് മരിച്ചു. ചെന്നൈ ബേക്കര്‍ സ്ട്രീറ്റിലാണ് ജെ പരസ്മാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകരന്‍ കൊല്ലപ്പെട്ടത്. ഓട്ടോയിലും ബൈക്കിലുമായെത്തിയ നാലുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്.

ഇന്ന് രാവിലെ ഓഫീസിലേക്ക് പോകുകയായിരുന്ന പരസിനെ 10.30 ഓടെയാണ് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ പുറത്തു കൊണ്ടുവന്നതിലെ പകയാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍