UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സച്ചിനൊപ്പം ഓടി കേരളം; റണ്‍ കേരള റണ്‍ ദൃശ്യങ്ങളിലൂടെ

Avatar

ചിത്രങ്ങള്‍: ജോജി 

കായിക സാംസ്കാരത്തിന്റെ പെരുമയുമായി റണ്‍ കേരള റണ്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച കൂട്ടയോട്ടം അക്ഷരാര്‍ത്ഥത്തില്‍ ആവേശ കടലായി മാറി. ലോക കായിക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ ഒന്നായി മാറിയ ഈ കൂട്ടയോട്ടത്തില്‍ ഒരു കോടി ജനങ്ങള്‍ പങ്കെടുത്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റിന് മുമ്പില്‍ മെഗാ റണ്‍ ഫ്ലാഗ് ഓഫ് ചെയ്തത് ഗവര്‍ണര്‍ പി.സദാശിവമാണ്. കൂട്ടയോട്ടത്തിന് 7000 കേന്ദ്രങ്ങള്‍ ആണ് മുമ്പ് നിശ്ചയിച്ചതെങ്കിലും ജനബാഹുല്യം കണക്കിലെടുത്ത് അത് 10000 ആയി ഉയര്‍ത്തുകയായിരുന്നു. ദേശീയ ഗെയിംസിന്റെ ഭാഗമായാണ് റണ്‍ കേരള റണ്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന കൂട്ടയോട്ടത്തിന്റെ ദൃശ്യങ്ങളിലൂടെ.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍