UPDATES

രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

അഴിമുഖം പ്രതിനിധി

രൂപയുടെ ഡോളറിനെതിരായ മൂല്യം രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഡോളറിന് എതിരെ 64.85 രൂപയാണ് ഇന്നത്തെ മൂല്യം. ചൈനയുടെ നാണയമായ യുവാന്റെ മൂല്യം കുറച്ചതാണ് ഇന്ത്യയുടേത് അടക്കമുള്ള വളര്‍ന്നു വരുന്ന വിപണികളിലെ നാണയങ്ങളുടെ മൂല്യത്തില്‍ കുത്തനെ ഇടിവ് ഉണ്ടാക്കിയിരിക്കുന്നത്. ചൈനയുമായി കൂടുതല്‍ വ്യാപാരമുള്ള രാജ്യങ്ങളിലെ നാണയത്തേയാണ് കൂടുതല്‍ ബാധിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിനവും ചൈന യുവാന്റെ മൂല്യം ഇടിയാന്‍ അനുവദിച്ചു. സ്വതന്ത്ര വിപണി പരിഷ്‌കാരത്തിന്റെ ഭാഗമാണിതെന്ന് ചൈനയുടെ ദ പീപ്പിള്‍സ് ബാങ്ക് അവകാശപ്പെടുന്നുവെങ്കിലും ചൈനയുടെ ഇപ്പോള്‍ വിഷമഘട്ടത്തിലൂടെ കടന്നു പോകുന്ന കയറ്റുമതിയെ കൂടുതല്‍ മത്സരക്ഷമം ആക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈന യുവാന്റെ മൂല്യമിടിക്കുന്നതെന്ന് വിദഗ്ദ്ധര്‍ സംശയിക്കുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നാല് ശതമാനമാണ് യുവാന്റെ മൂല്യം കുറച്ചത്. ഇത് ആഗോള വിപണിയില്‍ വില്‍പനയ്ക്ക് സമ്മര്‍ദ്ദമേറ്റി. ബിഎസ് സി സെന്‍സെക്‌സ് രാവിലെ 150 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍