UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദി ഫുട്‌ബോള്‍ താരങ്ങളുടെ വിമാനത്തില്‍ തീപിടിത്തം: കളിക്കാരെല്ലാം സുരക്ഷിതര്‍

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടു പോയ ഔദ്യോഗിക വിമാനത്തിനാണ് തീപിടിച്ചത്

ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.

തങ്ങളുടെ രണ്ടാം മത്സരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടു പോയ ഔദ്യോഗിക വിമാനത്തിനാണ് തീപിടിച്ചത്. അതേസമയം തീപിടിത്തമല്ല, പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും റോസ്‌തോവ് ഓണ്‍ ഡോണിലേക്ക് പോകുകയായിരുന്ന റോസ്സിയ എയര്‍ബസ് എ319 ആണ് അപകടത്തില്‍പ്പെട്ടത്. നാളെ യുറൂഗ്വയ്‌ക്കെതിരെയാണ് സൗദിയുടെ രണ്ടാം മത്സരം.

എന്‍ജിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍