UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍ ജയിച്ചു; നൈജീരിയയുടെ വിജയം ആഘോഷിച്ച് സുഡാനി

നൈജീരിയയുടെ വിജയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സാമുവല്‍ റോബിന്‍സന്റെ പോസ്റ്റിനു കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ഐസ്‌ലന്റിനെതിരെ ലോകകപ്പില്‍ നൈജീരിയ നേടിയ വിജയം ആഘോഷിച്ച് മലയാളികളുടെ സ്വന്തം സുഡാനി. ഫുട്ബോളിനെ സ്‌നേഹിക്കുന്ന നൈജീരിയയുടെ യുവത്വത്തിന്റെ കഥപറഞ്ഞ സുഡാനി ഫ്രം നൈജീരിയയിലുടെ മലയാളികള്‍ക്ക് പ്രിയങ്കരനായിമാറിയ സാമുവല്‍ റോബിന്‍സന്റെ ആണ് നൈജീരിയയുടെ വിജയത്തെ ആഘോഷമാക്കി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്. തങ്ങള്‍ ജയിച്ചിരിക്കുന്നു. എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

നൈജീരിയയുടെ വിജയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സാമുവല്‍ റോബിന്‍സന്റെ പോസ്റ്റിനു കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അതിനിടെ, അടുത്ത മല്‍സരത്തില്‍ അര്‍ജന്റീനയെ ജയിക്കാന്‍ സഹായിക്കാന്‍ ടീമിംഗങ്ങളോട് ആവശ്യപ്പെടണമെന്നും ആരാധകര്‍ കമന്റുകളില്‍ ആവശ്യപ്പെടുന്നുണ്ട്.

യുവസംവിധായകന്‍ സക്കറിയയാണ് സുഡാനി ഫ്രം നൈജീരിയയിലുടെ സാമുവല്‍ റോബിന്‍സനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍