UPDATES

പ്രതിരോധ മേഖലയില്‍ 39000 കോടിയുടെ കരാറിന് ഇന്ത്യയും റഷ്യയും

അഴിമുഖം പ്രതിനിധി

പ്രതിരോധ മേഖലയിലെ അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും കൈമാറാനുള്ള 39000 കോടിയുടെ കരാറിന് ഇന്ത്യയും റഷ്യയും. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഈ കരാറില്‍ ഒപ്പുവയ്ക്കും. വ്യോമ പ്രതിരോധത്തില്‍ റഷ്യയുടെ അത്യാധുനിക സംവിധാനമായ എസ്-400 ട്രയംഫ് വ്യോമ മിസൈയിലടക്കമുള്ളവ കൈമാറുമെന്നാണ് വിവരം.

എസ്-400 സംവിധാനം ഉപയോഗിച്ച് 400 കിലോമീറ്റര്‍ പരിധിയില്‍ മുന്നൂറിലധികം ശത്രു മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടങ്ങിയവയെ മനസിലാക്കാനും ആക്രമിക്കാനും കഴിയും. 100 കോടി ഡോളര്‍ ചെലവു കണക്കാക്കുന്ന 200 കാമോവ് 226 ടി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാനുള്ള കരാറിനും തീരുമാനമുണ്ടാകും.

ചെറുകിടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈ ഹെലികോപ്റ്ററുകള്‍ മെയ്ക് ഇന്ത്യയുമായി ചേര്‍ന്ന് ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സും റഷ്യന്‍ റോസ്റ്റക് സ്‌റ്റേറ്റ് കോര്‍പ്പറേഷനും സംയുക്തമായിട്ടായിരിക്കും നിര്‍മിക്കുക. വ്യോമസേനയുടെ ചേതക്, ചീറ്റ എന്നീ ഹെലികോപ്റ്ററുകള്‍ പകരമായി കോമോവ് ഉപയോഗിക്കാന്‍ കഴിയും.

ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കാനുദ്ദേശിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും(എഫ്ജിഎഫ്എ), 150 കോടി ഡോളര്‍ ചെലവില്‍ ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുക്കുന്ന കാര്യത്തിലും ചര്‍ച്ചകളുണ്ടാകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍