UPDATES

സിനായില്‍ റഷ്യന്‍ വിമാനം തകര്‍ത്തത് ഭീകരര്‍; സ്ഥിരീകരണവുമായി പുടിന്‍

അഴിമുഖം പ്രതിനിധി

ഈജിപ്തിലെ സിനായില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണതിന്റെ പിന്നില്‍ ഭീകരാക്രമണമമെന്ന സ്ഥിരീകരണവുമായി റഷ്യന്‍ പ്രസിഡന്റ്  പുടിന്‍. ഇതിനു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി.

ജീവനക്കാരടക്കം 224 ആളുകളുമായി പുറപ്പെട്ട വിമാനമാണ് ഭീകരര്‍ തകര്‍ത്തത്. ഷരം എല്‍ ഷെയ്ക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന റഷ്യന്‍ വിമാനവുമായുള്ള ബന്ധം സിനായ് പെനിന്‍സുലയില്‍ വെച്ച് നഷ്ടപ്പെടുകയായിരുന്നു എന്നാണ് ഈജിപ്ഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചിരുന്നത്. പറന്നുയര്‍ന്ന് 23 മിനിട്ടിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഇതോടെ സിറിയയില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായിരിക്കയാണ്. പാരിസില്‍ 129 പേര്‍ മരിക്കാനിടയായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍  ഫ്രഞ്ച് സേനയുടെ സഹായത്തോടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ   സംയുക്ത ആക്രമണം നടത്താനുള്ള നടപടികളും റഷ്യ മുന്നോട്ടു വച്ചിട്ടുണ്ട്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍