UPDATES

വിദേശം

രാസായുധ ആക്രമണം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ 17 സിറിയക്കാരെ ഹേഗിലെത്തിച്ച് റഷ്യ

സിറിയന്‍ സേന നടത്തിയ ബോംബിംഗില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വിശദീകരണം. 11 വയസുകാരനായ ഹസന്‍ ദിയാബ് എന്ന ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തെയാണ് ഹേഗിലെത്തിച്ച് മൊഴി നല്‍കിയത്.

സിറിയയിലെ ഡൂമയില്‍ റഷ്യന്‍ പിന്തുണയോടെ, രാസായുധ ആക്രമണം നടത്തി കുട്ടികളടക്കമുള്ളവരെ അസദ് ഭരണകൂടം കൂട്ടക്കൊല ചെയ്തതായി അമേരിക്കയും പാശ്ചാത്യ സഖ്യ കക്ഷികളും ആരോപണം ഉന്നയിക്കുകയും ഇതിന്‍റെ പേരില്‍ സിറിയയില്‍ വ്യോമാക്രമണം തുടങ്ങുകയും ചെയ്തതിന് പിന്നാലെ ഇത്തരമൊരു രാസായുധ ആക്രമണം തങ്ങള്‍ നടത്തിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളിലാണ് സിറിയയും റഷ്യയും. ഇതിന്‍റെ ഭാഗമായാണ് 17 സിറിയക്കാരെ റഷ്യ, നെതര്‍ലാന്‍ഡ്സിലെ ഹേഗില്‍ലെത്തിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ കേന്ദ്രമാണ് ഹേഗ്. രാസായുധ ആക്രമണത്തിന് ശേഷമുള്ള വീഡിയോ എന്ന് പറഞ്ഞ് വിമതര്‍ പുറത്തുവിട്ട ക്ലിപ്പിംഗിലുണ്ടായിരുന്നവരെയാണ് തങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് മൊഴി നല്‍കുന്നതിനായി റഷ്യ ഹേഗിലെത്തിച്ചത്.

സിറിയന്‍ സേന നടത്തിയ ബോംബിംഗില്‍ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വിശദീകരണം. 11 വയസുകാരനായ ഹസന്‍ ദിയാബ് എന്ന ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തെയാണ് ഹേഗിലെത്തിച്ച് മൊഴി നല്‍കിയത്. തനിക്ക് മധുര പലഹാരങ്ങള്‍ നല്‍കിയാണ് ആശുപത്രിയില്‍ വച്ച് വീഡിയോ ഷൂട്ട് ചെയ്തത് എന്ന് ഹസനും കുട്ടിയുടെ ദേഹത്ത് വെറുതെ വെള്ളമൊഴിക്കുകയായിരുന്നുവെന്ന് ഹസന്റെ പിതാവും പറയുന്നു. അസദ് ഗവണ്‍മെന്റിനെതിരായ പ്രൊപ്പഗാണ്ട വീഡിയോ ആണ് ഇതെന്നാണ് റഷ്യയുടെ വാദം.

വായനയ്ക്ക്:  https://goo.gl/aQob1K

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍