UPDATES

വിദേശം

ഇനി റഷ്യയ്ക്ക് വേണം ‘ദേശസ്നേഹമുള്ള ഇന്‍റര്‍നെറ്റ്’

Avatar

കാരൌന്‍ ഡെമിര്‍ജ്യാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പടിഞ്ഞാറൻ സംസ്ക്കാരത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന റഷ്യൻ മനസ്സുകളെ രക്ഷപെടുത്താൻ  വേണ്ടി റഷ്യൻ സംസ്കാരിക മന്ത്രി “ദേശസ്നേഹമുള്ള ഇന്റർനെറ്റ്‌ ” പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. രാജ്യത്തിനെതിരെയും അതു മൂലം സത്യത്തിനെതിരേയും നടക്കുന്ന “പുതിയ മിന്നൽ പോരാട്ടത്തി”നെക്കുറിച്ചുള്ള മുന്നറിയിപ്പെന്ന പേരിൽ റഷ്യൻ മിലിട്ടറി- ഹിസ്റ്റൊറിക്കൽ സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ പുറത്തു വിട്ട ഈ പ്രസ്താവനയിൽ ഒപ്പ് വെച്ചിരിക്കുന്നവരിൽ സാംസ്കാരിക മന്ത്രി വ്ലാഡിമിർ മെൻസ്കിയും ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി റോഗോസിനും ഉൾപ്പെടും. രണ്ടു പേരും പിന്നീട് തങ്ങളുടെ ട്വിറ്റെർ അക്കൗണ്ട്‌ വഴി ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.

ഈ പ്രസ്താവന രാജ്യസ്നേഹമുള്ള ഇന്റർനെറ്റു മാത്രമല്ല, റേഡിയോ, ടെലിവിഷൻ, പുസ്തകങ്ങൾ, പ്രദർശനങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയിലും ദേശഭക്തി തുളുമ്പി നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ” ചരിത്രം പ്രബോധിപ്പിക്കുന്ന മൂല്യങ്ങളെ രാജ്യവും സമൂഹവും തങ്ങളുടെ സത്തയിലേക്ക് ആവാഹിക്കുകയും പൊതുജന മനസ്സിൽ രാജ്യ സ്നേഹം സാദാ തിളങ്ങുകയും വേണം.” പ്രസ്താവന ഇങ്ങനെ തുടരുന്നു.

ഇന്റർനെറ്റിലെ അഭിപ്രായഭിന്നതകളെ  നിയന്ത്രിക്കുകയും, സ്വതന്ത്ര മാധ്യമങ്ങളെ ചൊൽപ്പടിക്ക് നിർത്തുകയും, വിദ്യാലയങ്ങളിൽ ദേശഭക്തി വളർത്തുന്ന പാഠ്യപദ്ധതികൾ അവതരിപ്പിക്കുകയും ചെയ്ത ഒരു രാജ്യത്ത് ഇത്തരത്തിലുള്ള വികാരങ്ങൾ ഉയർന്നു വരുന്നത് അത്ഭുതകരമൊന്നുമല്ല. ഈ പ്രസ്ഥാവന യുക്രൈനിലേക്കും ജെർമനിയിലേക്കുമുള്ള “സോവിയറ്റ്‌ യൂണിയന്റെ കടന്നുകയറ്റത്തെക്കുറിച്ച്” യുക്രൈൻ പ്രധാനമന്ത്രി നടത്തിയ വിമർശനത്തിന്റെ പരിണിത ഫലമാണ്.

ഈയിടെ ഒരു ജർമ്മൻ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് യുക്രൈൻ പ്രധാന മന്ത്രിയായ അർസെനി യാറ്റ്സെനിക് റഷ്യന്‍ വിമർശനം നടത്തിയത്. ശീതയുദ്ധത്തിന്റെ മറവിൽ റഷ്യ യുക്രൈനിലും കിഴക്കൻ ജര്‍മ്മനിയിലും നടത്തിയ കടന്നുകയറ്റത്തെയാണ് താൻ പരാമർശിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. പല റഷ്യൻ മാധ്യമങ്ങളും അദ്ദേഹത്തെ ചരിത്രം തിരുത്തിക്കുറിച്ചവനെന്ന് ആക്ഷേപിക്കുകയും നാസി വക്താവെന്നു മുദ്രകുത്തുകയും ചെയ്തു.

രണ്ടാം ലോക യുദ്ധത്തിൽ നാസി ജര്‍മ്മനിക്കെതിരെയുള്ള യുദ്ധത്തിൽ മരണമടഞ്ഞ 27 മില്ല്യൻ സോവിയറ്റുകാർ റഷ്യയിൽ പൂജാർഹരാണ്. യാറ്റ്സെനികിന്റെ വിമർശനം യുദ്ധ വിജയത്തിനു 70 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിക്കുകയാണെന്നതിനുള്ള മുന്നറിയിപ്പായിട്ടാണ് മിലിട്ടറി- ഹിസ്റ്റോറിക്കൽ കരുതുന്നത്.  

“നമ്മുടെ പിതാമഹന്മാർ നേരിട്ട യുദ്ധത്തിന്റെ അതേ ക്രൂരതയുള്ള ഒരു പുതിയ തരം യുദ്ധമാണ് നമ്മളിന്ന് നേരിടുന്നത് – മനസ്സുകൾ പിടിച്ചടക്കാൻ വേണ്ടിയുള്ള മാനസിക യുദ്ധം. എന്തു വില കൊടുത്തും നമ്മളിത് തടയാൻ തയ്യാറാവണം. “

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍