UPDATES

യുഎസ് ഓപ്പണില്‍ നിന്നും മരിയ ഷറപ്പോവ പിന്‍മാറി

അഴിമുഖം പ്രതിനിധി

റഷ്യയുടെ മരിയ ഷറപ്പോവ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറി. അഞ്ചു തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവ കാലിനേറ്റ പരിക്ക് കാരണമാണ് യുഎസ് ഓപ്പണില്‍ നിന്നും പിന്‍മാറുന്നത്. ജൂലൈയില്‍ വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ സെറീന വില്ല്യംസിനോട് തോറ്റശേഷം ഷറപ്പോവ ഒരു മത്സരത്തിനും ഇറങ്ങിയിട്ടില്ല. യുഎസ് ഓപ്പണിന് മുന്നോടിയായി ഓഗസ്തില്‍ നടന്ന ടൊറോണ്ടോ, സിന്‍സിനാറ്റി ടൂര്‍ണമെന്റുകളിലും അവര്‍ വലതു കാലിലെ വേദന കാരണം പങ്കെടുത്തിരുന്നില്ല. 2006-ല്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിരുന്ന ഷറപ്പോവ തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഎസ് ഓപ്പണില്‍ നിന്നും പിന്‍മാറുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍