UPDATES

ട്രെന്‍ഡിങ്ങ്

മെസ്സി തുലച്ചു; അർജന്റീനയെ പിടിച്ചു കെട്ടി ഐസ്‌ലാൻഡ്

അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഐസ്ലാൻഡിന്റേത്

ലയണൽ മെസി, പൗലോ ഡൈബാല, ഗോൺസാലോ ഹിഗ്വയ്ൻ, എയ്ഞ്ചൽ ഡി മരിയ, ജാവിയർ മസ്കരാനോ. അർജന്റീനയുടെ ഈ നീണ്ട താര നിരയുടെ താരപ്രഭയിൽ ഐസ്‌ലാൻഡ് എന്ന കുഞ്ഞു രാജ്യം മുഴുവൻ മറഞ്ഞു പോകും എന്ന് കമന്ററി കേട്ടിരുന്നു. എന്നാൽ അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഐസ്ലാൻഡിന്റേത്. ഡിഫൻസ് ഫുട്ബാളിന്റെ മാസ്മരികത നിറഞ്ഞ ഐസ്ലാൻഡ് ടീമിന്റെ പ്രഭയ്ക്കു മുന്നിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ പെനാൽറ്റി വരെ പാഴായി.

19–ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയുടെ ഗോളിലൂടെ മുന്നിൽക്കയറിയ അർജന്റീനയെ ഞെട്ടിച്ച് നാലു മിനിട്ടിനുള്ളിൽ ഐസ്‍ലൻഡ് തിരിച്ചടിക്കുകയായിരുന്നു, ബോക്സിന്റെ ഇടതു ഭാഗത്തുനിന്ന് സിഗുഡ്സൻ പോസ്റ്റിന് സമാന്തരമായി നീട്ടിനിൽകിയ പാസിൽ 11–ാം നമ്പർ താരം ഫിൻബോഗൻസന്റെ പിഴക്കാത്ത ഫിനിഷിങ്. . നേരത്തെ റോജോയിൽനിന്ന് ലഭിച്ച പാസിനെ കരുത്തുറ്റ ഷോട്ടിലൂടെ ഐസ്‍ലൻഡ് വലയിൽ നിറച്ചാണ് അഗ്യൂറോ തന്റെ ലോകകപ്പ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതി പിന്നിടുമ്പോൾ സ്കോർ 1 -1

രണ്ടാം പകുതിയുടെ 64-ആം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം ലയണൽ മെസ്സി അവിശ്വസനീയമാം വിധം പാഴാക്കി. ബോക്സിനുള്ളിൽ മെസ്സിയെ ഐസ്‍ലൻഡ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. മെസ്സിയെടുത്ത പെനൽറ്റി കിക്ക് ഐസ്‍ലൻഡ് ഗോൾകീപ്പർ ഹാൽഡേഴ്സൻ തടുത്തിട്ടു. ഒരു നിമിഷം നേരത്തേക്ക് സ്റ്റേഡിയം നിശബ്ദമായി, നിരാശയോടെ മടങ്ങുന്ന മെസ്സി ആരാധകർക്ക് നൊമ്പരമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍