UPDATES

കായികം

ഈ ലോകകപ്പ് ആര് നേടും? ബൈചൂങ് ബൂട്ടിയ പറയുന്നു

പവർ ഫുട്ബാളിന്റെ കാലമാണിത്. അത് കൊണ്ട് തന്നെ യൂറോപ്യൻ ടീമുകളുടെ മുന്നേറ്റത്തിൽ അപ്രതീക്ഷിതം ആയി ഒന്നുമില്ലെന്ന്‌ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ ബൈചൂങ് പ്രവചിക്കുന്നു: ഈ ലോകകപ്പ് ഫ്രാൻസിന്!

റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളെയും താരം പ്രവചിച്ചു. ഫ്രാൻസും ക്രൊയേഷ്യയും ആയിരിക്കും ഫൈനലിൽ ഏറ്റുമുട്ടുക എന്ന് ബൂട്ടിയ പറയുന്നു.

സെമിയിൽ ബെല്‍ജിയത്തിനെതിരെയുള്ള മത്സരം ഫ്രാൻസിന് കടുത്തതായിരിക്കും. എങ്കിലും, ചുവന്ന ചെകുത്താന്മാരുടെ വെല്ലുവിളി ഫ്രഞ്ച് പട അതിജീവിക്കും എന്നു തന്നെയാണ് ബൂട്ടിയ പറയുന്നത്. ആക്രമണവും, പ്രതിരോധവും ഒരുപോലെ ശക്തമായ ഫ്രാൻസിന് തന്നെയാണ് കിരീട നേട്ടത്തിനു സാധ്യതയെന്ന് ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച ബൈചൂങ് ബൂട്ടിയ പറഞ്ഞു.

ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരവും പ്രവചനാതീതമാണെങ്കിലും നേരിയ മുൻ‌തൂക്കം ക്രൊയേഷ്യക്കാണെന്നു ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തി ബൂട്ടിയ നിരീക്ഷിക്കുന്നു. അതേ സമയം ഈ ലോകകപ്പ് അർജന്റീന നേടണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം വെളിപ്പെടുത്തി, “ഭൂരിപക്ഷം ഫുട്ബാൾ പ്രേമികളെയും പോലെ ഞാനും, പെലെയും മറഡോണയും കളിക്കുന്നത് കണ്ടാണ് വളർന്നത്. അർജന്റീനയോടുള്ള ഇഷ്ടം ആരംഭിക്കുന്നത് 1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെ അദ്ദേഹം നേടിയ വിഖ്യാത ഗോളിന് ശേഷമാണ്. എന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഓർമയാണത്. മെസ്സിക്ക് വേണ്ടിയാണ് അർജന്റീന കിരീടം നേടണമെന്ന് ഞാൻ ആഗ്രഹിച്ചത് പക്ഷെ ഒരു ടീം എന്ന നിലയിൽ അവർക്ക് ഒത്തിണക്കമില്ലാതെ പോയി”. ബൂട്ടിയ പറഞ്ഞു.

ജർമനിയാണ് ഈ ലോകകപ്പിൽ ഞെട്ടിച്ചത്. ഫ്രാൻസ് കഴിഞ്ഞാൽ ജർമനിക്കും സ്പെയിനിനും ആയിരുന്നു താൻ കിരീടസാധ്യത പ്രതീക്ഷിച്ചിരുന്നത് എന്നും ബൂട്ടിയ പറഞ്ഞു. പവർ ഫുട്ബാളിന്റെ കാലമാണിത്. അതുകൊണ്ട് തന്നെ യൂറോപ്യൻ ടീമുകളുടെ മുന്നേറ്റത്തിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന്‌ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍