UPDATES

ട്രെന്‍ഡിങ്ങ്

തുല്യ ശക്തികളുടെ വിരസമായ ഏറ്റുമുട്ടലില്‍ ഇംഗ്ലണ്ടിനെതിരെ ബൽജിയത്തിനു ജയം

ക്യാപ്റ്റർ ഹാരി കീൻ അടക്കം 8 പേരെ പുറത്തിരുത്തിയാണ് ഇംഗ്ളീഷ് നിര ഇറങ്ങിയത്

കാലിൻഗ്രാഡിൽ തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ബൽജിയത്തിനു ഏകപക്ഷീയമായ ഒരു ഗോൾ ജയം. കഴിഞ്ഞ മൽസരത്തിൽ കളിച്ച ടീമിൽ നിന്നും ഒൻപതു മാറ്റങ്ങളുമായിട്ടാണ് ബെൽജിയം ഇറങ്ങിയതെങ്കിൽ ക്യാപ്റ്റർ ഹാരി കീൻ അടക്കം 8 പേരെ പുറത്തിരുത്തിയാണ് ഇംഗ്ളീഷ് നിര ഇറങ്ങിയത്. ഗ്രൂപ് മത്സരങ്ങളിലെ ഏറ്റവും വാശിയേറിയ മത്സരം എന്ന് പ്രവചിച്ചെങ്കിലും പതിഞ്ഞ തലത്തിലുള്ള വിരസമായ ഏറ്റുമുട്ടൽ ആയിരുന്നു. ഇരുപത്തിമൂന്നുകാരൻ താരം അദ്നാൻ ജനുസാജാണ് ബൽജിയത്തിന്റെ വിജയഗോൾ നേടിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ജനുസാജിന്റെ ഗോൾ.

മൂന്നു മൽസരങ്ങളും ജയിച്ച ബൽജിയം ഒൻപതു പോയിന്റോടെ ഗ്രൂപ്പു ചാംപ്യൻമാരായി. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ ജപ്പാനാണ് പ്രീക്വാർട്ടറിൽ ബൽജിയത്തിന്റെ എതിരാളികൾ. ഇംഗ്ലണ്ടിന് ഗ്രൂപ്പ് എച്ച് ചാംപ്യൻമാരായ കൊളംബിയയാണ് എതിരാളികൾ.

അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതിലായിരുന്നു ആദ്യ പകുതിയില്‍ ഇരുടീമുകളും മത്സരിച്ചത്.  വിരസമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റില്‍ ബെല്‍ജിയം വിജയഗോള്‍ നേടി, യൂറി ടീല്‍മാന്‍ലിന്റെ പാസ്സില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിന്റെ വലതു മൂലയില്‍ നിന്ന് ജനുസാജ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറി. ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോണ്ട് പന്ത് തടയാനായി ഉയര്‍ന്നു ചാടിയെങ്കിലും ഫലമുണ്ടായില്ല. സ്‌കോർ 1 – 0

ഗോൾ വീണ ശേഷം ഉണർന്നു കളിച്ച ഇംഗ്ളീഷ് നിരയ്ക്ക് പക്ഷെ ഫിനിഷിങ്ങിലെ പിഴവുകൾ പാരയായി, ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മാര്‍ക്കസ് റാഷ് ഫോര്‍ഡ് അടിച്ച പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ ഉരസി പുറത്തേക്ക് പോകുമ്പോൾ മത്സരത്തിന് ഒരു മണിക്കൂർ പ്രായം. അവസാന പത്തു മിനുട്ടിലും വെൽബെക്കിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ചില നീക്കങ്ങൾ നടത്തിയെങ്കിലും ബെൽജിയം പ്രതിരോധം മറി കടക്കാനായില്ല.  കളി അവസാനിക്കുമ്പോൾ ബൽജിയം 1 – 0 ഇംഗ്ലണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍