UPDATES

വൈറല്‍

ബസില്‍ നിന്നു തിരിച്ചിറങ്ങി കുഞ്ഞാരാധകന് ഉമ്മകൊടുത്തു റൊണാള്‍ഡോ (വീഡിയോ)

ധരിച്ച ജഴ്സിയില്‍ ഒപ്പിട്ടും കൊടുത്തു

സെലിബ്രിറ്റികളോടുള്ള ആരാധകരുടെ കരുതലും, സ്നേഹവും പലപ്പോഴും നാടകീയ രംഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ലിസ്ബൺ വിമാന താവളത്തിൽ റഷ്യയിലേക്ക് വിമാനം കയറാൻ എത്തിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ആണ് ഇത്തവണ ആരാധകന്റെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയത്.

വിമാനത്താവളത്തിനുള്ളിലെ ബസില്‍ പോര്‍ച്ചുഗീസ് താരങ്ങളെല്ലാം കയറി വിമാനത്തിനടുത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നിതിനിടെയാണ് പോര്‍ച്ചുഗീസ് ജഴ്‌സിയണിഞ്ഞ കുഞ്ഞു ആരാധകൻ അമ്മയോടൊപ്പം റൊണാൾഡോയെ കാണാൻ എത്തിയത്. കനത്ത സുരക്ഷാ സംവിധാനങ്ങൾ മൂലം ആരാധകനും, അമ്മയ്ക്കും അകത്തു പ്രവേശിക്കാനായില്ല.

ബസിനുള്ളില്‍ നിന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട റൊണാള്‍ഡോ ബസില്‍ നിന്നിറങ്ങിവന്ന്‌ അവനെ കെട്ടിപിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ആരാധകന്‍ അണിഞ്ഞിരുന്ന ജഴ്‌സിയില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്ത ശേഷമാണ് സൂപ്പർ താരം മടങ്ങിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍