സി കെ വിനീതിന്റെ ഇഷ്ട ടീം ബ്രസീൽ ആയിരുന്നു. ക്വാർട്ടറിൽ ബൽജിയത്തോടു തോറ്റു ബ്രസീൽ പുറത്തായി. ഇന്ത്യൻ മുന്നേറ്റ താരത്തിന്റെ ഇഷ്ട ക്ലബ്ബ്കളിൽ ഒന്നാണ് ലിവർപൂൾ,
കേരളം ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരവും ഇന്ത്യന്‍ ദേശീയ ടീം അംഗവുമായ സി കെ വിനീത് ഞായറാഴ്ച നടക്കുന്ന റഷ്യന്‍ ലോകകപ്പ് ഫൈനലിനെ കുറിച്ചുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നു. ലോകകപ്പ് ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും വമ്പന്മാരെ അട്ടിമറിച്ച ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ വിനീത് ക്രൊയേഷ്യക്കൊപ്പമാണ്.
‘മികച്ച ഒരു പ്രകടനമാണ് ക്രൊയേഷ്യ പുറത്തെടുത്തത്, ആര്ജന്റീനയുമായി അവര്‍ ഏറ്റുമുട്ടുമ്പോള്‍ എല്ലാവരും കരുതിയത് ദുര്‍ബലരായ ടീം ആണെന്നാണ്. പക്ഷെ മറുപടിയില്ലാത്ത മൂന്നു ഗോളിന് മെസ്സിയുടെ അര്‍ജന്റീനയെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ ഏവരെയും ഞെട്ടിച്ചു കളഞ്ഞു. ഇപ്പോള്‍ ക്രൊയേഷ്യ, ഫ്രാന്‍സിനെ കലാശക്കളിയില്‍ നേരിടുമ്പോള്‍ എന്റെ ആഗ്രഹം മധ്യനിരയുടെ കരുത്തില്‍ ക്രൊയേഷ്യ കപ്പെടുക്കും എന്ന് തന്നെയാണ്.’
സി കെ വിനീതിന്റെ ഇഷ്ട ടീം ബ്രസീല്‍ ആയിരുന്നു. ക്വാര്‍ട്ടറില്‍ ബല്‍ജിയത്തോടു തോറ്റു ബ്രസീല്‍ പുറത്തായി. ഇന്ത്യന്‍ മുന്നേറ്റ താരത്തിന്റെ ഇഷ്ട ക്ലബ്ബ്കളില്‍ ഒന്നാണ് ലിവര്‍പൂള്‍, ലിവര്‍പൂളിന്റെ പ്രതിരോധ നിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ക്രൊയേഷ്യക്കാരനായ ലോവരാന്, ടൂര്‍ണമെന്റിലുട നീളം മികച്ച പ്രകടനം പുറത്തെടുത്ത ലോവ്റാനും സംഘവും ഫ്രാന്‍സിന്റെ ശക്തമായ മുന്നേറ്റ നിരയെ പിടിച്ചു കെട്ടും എന്നാണു വിനീതിന്റെ വിശ്വാസം.
‘എംബപ്പേയും, ഗ്രീസ്മാനും മികച്ച ഫോമിലാണ്, എന്നാല്‍ അവരെ ഒഴിച്ച് നിര്‍ത്തിയാല്‍ ഫ്രാന്‍സിലെ മറ്റു താരങ്ങള്‍ ഒന്നും ക്രൊയേഷ്യക്ക് ഭീഷണി ആവില്ല. നല്ല കളി പുറത്തെടുത്താല്‍ അവരെ പിടിച്ചു കെട്ടാം’. സി കെ വിനീത് പറയുന്നു.
ഐ എസ് എല്‍ സീസണിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രഥമ യാരിസ് ല ലീഗ് വേള്‍ഡിന്റെ തയ്യാറെടുപ്പിലാണ് സി കെ വിനീത്. കേരളം ബ്ലാസ്റ്റേഴ്സ് അടക്കം നാലു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും.