UPDATES

കായികം

ഇംഗ്ലണ്ടും ടുണീഷ്യയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ആ ‘ഹൊറിബിള്‍ നൈറ്റ്’ കൂടി ഓര്‍ക്കണം

അലൻ ഷിയറർ ഇംഗ്ലണ്ടിന്റെയും, സൗത്താംപ്ടൺ, ബ്ലാക്ബെണ്, ന്യൂ കേസിൽ ടീമിന്റെയും മുന്നണി പോരാളി ആയിരുന്നു. സ്വപ്നങ്ങളെ കീഴടക്കിയവൻ എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്

1998ലെ ഇംഗ്ലണ്ട്- ടുണീഷ്യ ലോകകപ്പ് മത്സരം ഇന്നും അറിയപ്പെടുന്നത് മത്സരത്തിനിടയിലും അതിനു ശേഷവും കാണികള്‍ തമ്മിൽ നടന്ന കൂട്ടത്തല്ലിന്റെ പേരിലാണ്. പൊതുവേ ഇംഗ്ലണ്ട് ആരാധകർ പ്രശ്നക്കാരായാണ് അറിയപ്പെടുന്നത്. മത്സരം അലങ്കോലമാക്കാൻ ഉദ്ദേശിക്കുന്നവർ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് ഫിഫ പ്രസഡന്റ്‌ ജിയാനി ഇൻഫന്റിനോ റഷ്യൻ ലോകകപ്പിന് മുന്നോടിയായി പറഞ്ഞിരുന്നു.

2016 യൂറോകപ്പിലെ ഇംഗ്ലണ്ട്-റഷ്യ മത്സരത്തിനിടെ സംഘടിച്ചെത്തിയ റഷ്യൻ ആരാധക‍ർ അക്രമം അഴിച്ചു വിട്ടതും സിഎസ്‌കെഎ-മോസ്കോ- ആഴ്സണൽ സൗഹൃദ മത്സരത്തിലെ ആരാധകരുടെ അഴിഞ്ഞാട്ടവും മുന്‍ ഓര്‍മ്മകളാണ്. യൂറോ കപ്പിലടക്കം അക്രമം നടത്തിയ 132 പേരുടെ പാസ്പോർട് സ്കോട്‍ലണ്ട് യാർഡ് പിടിച്ചുവച്ചിരുന്നു. ലോകകപ്പിൽ പക്ഷെ അത്തരം സുരക്ഷാ വീഴ്ചയുണ്ടായാൽ അന്താരാഷ്ട്ര തലത്തിൽ നാണക്കേടാവുമെന്ന് റഷ്യൻ അധികൃതർ മനസിലാക്കിയിരിക്കുന്നു.

അലൻ ഷിയറർ ഇംഗ്ലണ്ടിന്റെയും, സൗത്താംപ്ടൺ, ബ്ലാക്ബെണ്, ന്യൂ കേസിൽ ടീമിന്റെയും മുന്നണി പോരാളി ആയിരുന്നു. സ്വപ്നങ്ങളെ കീഴടക്കിയവൻ എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. അന്ന് വയസ്സ് 17 വയസ്സും 240 ദിവസവും.

1998 ൽ ഇംഗ്ലണ്ട്-ടുണീഷ്യ മത്സരത്തെ അന്നത്തെ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ഡാരൻ അന്റെർട്ടൻ വിശേഷിപ്പിക്കുന്നത് ‘ഹൊറിബിൾ നൈറ്റ്’ എന്നാണു. ഫൗളുകളും, കാർഡുകളും പെരുമഴയായി പെയ്ത ദിനം. വൺ ട്ടു വൺ മാർക്കിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ടുണീഷ്യൻ പ്രതിരോധം മുഴുവൻ അലൻ ഷിയററെ വളഞ്ഞിട്ടു പ്രതിരോധിച്ചു . പ്രതിരോധം പലപ്പോഴും കയ്യാങ്കളിലെയും, ഫൗളിലും കലാശിച്ചു.

അലൻ ഷിയററെ ടുണീഷ്യ 11 തവണയാണ് ഫൗൾ ചെയ്തത്. ഫുട്ബാൾ ചരിത്രത്തിലെ കളങ്കം നിറഞ്ഞ ഒരു റെക്കോഡ് ആണിത്. എന്നാൽ പരുക്കൻ അടവുകളുടെയും, ഫൗളുകളുടെയും കുത്തൊഴുക്കിലും ഇംഗ്ലണ്ട് മുന്നേറ്റ നിരയെ തടയിടാൻ ട്യുണീഷ്യക്കു കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ അലൻ ഷിയററും രണ്ടാം പകുതിയിൽ പോൾ സ്‌കോൾസും നേടിയ ഗോളുകൾക്ക് ഇംഗ്ലണ്ട് പട ട്യുണീഷ്യയെ മറി കടന്നു. കൊറിയൻ റഫറിക്ക് അഞ്ചു തവണ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു.

മത്സരം അവസാനിച്ച ശേഷം ഇംഗ്ലണ്ട് ആരാധകർ വിജയത്തിൽ മതി മറന്നു ഫ്രാൻസിന്റെ തെരുവിലുകളിൽ അക്രമം അഴിച്ചു വിട്ടു, ഷിയറർ ക്‌ളാസ് (അലൻ ഷിയററുടെ പ്രതിഭയെ വിശേഷിപ്പിക്കുന്നത്) എന്ന ബോഡും വെച്ച് കൊണ്ട് പ്രകടനവും നടത്തി. ഗ്രനേഡും, ജലപീരങ്കിയും ഉപയോഗിച്ചാണ് പോലീസ് സ്ഥിതി ശാന്തമാക്കിയത്.

ഇരുപത് വർഷങ്ങൾക്കു ശേഷം വീണും ഇരു ടീമുകളും ഒരു ലോകകപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ റഷ്യൻ ഫുട്ബാൾ അധികൃതരുടെ പ്രാർത്ഥന 1998 ന്റെ ആവർത്തനമായിരിക്കരുതേ എന്നാണ്. കാലം മാറിയത്തിനനുസരിച്ചു ലോകവും മാറി എന്ന പ്രതീക്ഷയോടെ നല്ലൊരു മത്സരം കാണാം എന്ന് ഫുട്ബാൾ പ്രേമികൾ കരുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍