UPDATES

കായികം

PREVIEW: ലോകചാമ്പ്യന്മാര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകുമോ? ജയിച്ചാല്‍ മാത്രം പോരാ സ്വീഡന്‍ തോല്‍ക്കണം

ലോകചാമ്പ്യന്മാരായ ജര്മനിക്കെതിരെ നിരവധി അട്ടിമറിയുടെ പാരമ്പര്യമുള്ള കൊറിയ എങ്ങനെ തന്ത്രങ്ങൾ മെനയും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

കസന്‍ അറീനയില്‍ ഇന്ന് ലോകചാമ്പ്യന്മാരായ ജര്‍മനിയും, ഏഷ്യന്‍ പ്രതിനിധികളായ ദക്ഷിണ കൊറിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം 07.30-ന് ആണ് മത്സരം. ഗ്രൂപ്പ് എഫില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ജര്‍മ്മനിയെങ്കില്‍ പോയിന്റോന്നും ഇല്ലാതെ കൊറിയ അവസാന സ്ഥാനത്താണ്. മെക്‌സിക്കോ ഒന്നാം സ്ഥാനത്തുള്ള ഗ്രൂപ്പില്‍ സ്വീഡന്‍ ആണ് മൂന്നാം സ്ഥാനത്ത്. പ്രീ ക്വാര്‍ട്ടര്‍ ഉറാപ്പിക്കാന്‍ ജയം ലക്ഷ്യമിട്ടു ആണ് നിയറോയും കൂട്ടരും ഇറങ്ങുന്നത്, അതേ സമയം ലോകചാമ്പ്യന്മാരെ അട്ടിമറിക്കാം എന്ന അതിമോഹം ഇല്ലെങ്കിലും മികച്ച ഒരു മത്സരം കാഴ്ച വെക്കാനായിരിക്കും കൊറിയന്‍ ടീം ശ്രമിക്കുക.

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

ദക്ഷിണ കൊറിയയെ വന്‍മാര്‍ജിനില്‍ കീഴടക്കിയാല്‍ ജര്‍മനിക്കു ഗ്രൂപ്പ് ചാമ്പ്യന്‍മാരാവാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. പക്ഷെ അതിന് സ്വീഡന്‍-മെക്‌സിക്കോ പോരാട്ടത്തില്‍ സ്വീഡന്‍ ജയിക്കണം. അങ്ങനെ സംഭവിച്ചാല്‍ മെക്‌സിക്കോക്കും സ്വീഡനും ജര്‍മനിക്കും ഗ്രൂപ്പില്‍ ആറു പോയന്റ് വീതമാകും. അപ്പോള്‍ ദക്ഷിണ കൊറിയയെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതിന്റെ കരുത്തില്‍ ജര്‍മനിക്ക് ഒന്നാമത്തെത്താം, നിലവിലെ ഫോമില്‍ അതിനെത്ര മാത്രം സാധ്യത ഉണ്ടെന്നു കണ്ടറിയണം. സ്വീഡന്‍ മെക്‌സിക്കോയെ അട്ടിമറിക്കുകയും ജര്‍മനി കൊറിയയോട് തോല്‍വിയോ, സമനിലയോ ആയാല്‍ പോലും ചാമ്പ്യന്മാര്‍ പുറത്തു പോകേണ്ടി വരും.

ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ടെങ്കിലും ആവേശം നിറഞ്ഞു നിന്ന രണ്ടാമത്തെ കളിയില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം വര്‍ണാഭമാക്കി. സമനിലയെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളിലാണ് സ്വീഡനെ ജര്‍മനി വീഴ്ത്തിയത്. തോല്‍വിയേറ്റു വാങ്ങിയ ആദ്യ മത്സരത്തില്‍ നിന്നും വിഭിന്നമായി സ്വീഡനെതിരെ ഒത്തിണക്കമുള്ള കളിയാണ് ജര്‍മനി കാഴ്ച വെച്ചത്.

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

 

1934, 38 വര്‍ഷങ്ങളില്‍ ഇറ്റലിയും 1958, 62 വര്‍ഷങ്ങളില്‍ ബ്രസീല്‍ ടീമും മാത്രം സ്വന്തമാക്കിയ തുടര്‍ ലോക കിരീടങ്ങള്‍ എന്ന ലോക റെക്കോര്‍ഡിന് ഏതാനും മത്സരങ്ങള്‍ മാത്രം അതി ജീവിച്ചാല്‍ മതിയാകും ജോഷ് ലോയുടെ കുട്ടികള്‍ക്ക്. ടോണി ക്രൂസും സമി ഖെദിരയും മെസുറ്റ് ഓസിലും നിയന്ത്രിക്കുന്ന മധ്യനിരയുടെ കരുത്ത് തന്നെയാണ് ഒരിക്കല്‍ കൂടി ജര്‍മനിയെ മുന്നോട്ടു നയിക്കുന്നത്. ടോണി ക്രൂസ് ഫോം കണ്ടെത്തിയതും പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നു.

ആദ്യമായി ഏഷ്യന്‍ ഭൂഖണ്ഡം ലോകകപ്പിന് വേദിയൊരുക്കിയപ്പോള്‍ അതില്‍ സെമി ഫൈനല്‍ വരെ കുതിച്ചെത്താന്‍ ആതിഥേയര്‍ കൂടിയായ ദക്ഷിണ കൊറിയ സാധിച്ചത് ഇന്നും വിസ്മയമാണ്. റഷ്യയില്‍ പക്ഷെ മരണ ഗ്രൂപ്പില്‍ വന്നു പെട്ടത് കൊണ്ട് ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു, മെക്‌സിക്കോയോട് ദയനീയം ആയാണ് തോല്‍വി സമ്മതിച്ചതെങ്കില്‍ സ്വീഡിഷ് പടയെ വിറപ്പിച്ച ശേഷം ആണ് കീഴടങ്ങിയത്. ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്കെതിരെ നിരവധി അട്ടിമറിയുടെ പാരമ്പര്യമുള്ള കൊറിയ എങ്ങനെ തന്ത്രങ്ങള്‍ മെനയും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.

അവന്‍ ഇന്നലെ വെളിപ്പെട്ടു, സ്വപ്നങ്ങളില്‍ നമ്മോട് സംസാരിച്ചു

ഒടുവില്‍ മെസി ചിരിച്ചു, ലോകവും; ആ ഗോളുകള്‍ കാണാം

റോസ്‌ഗോദില്‍ പാലുകാച്ച്.. സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ താലിക്കെട്ട്.. ക്ലൈമാക്‌സില്‍ അര്‍ജന്റീന

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍