UPDATES

ട്രെന്‍ഡിങ്ങ്

ഒരു ലാറ്റിന്‍ അമേരിക്കന്‍ അട്ടിമറി; ജര്‍മ്മനി വീണു

ജർമൻ മുന്നേറ്റം കാത്തിരുന്ന കാണികളെ അമ്പരപ്പിച്ചു കൊണ്ട് ലോകചാംപ്യൻമാരെ വിറപ്പിക്കുന്ന പ്രകടനത്തോടെ കളം നിറയുന്ന മെക്സിക്കൻ ടീമിനെയാണ് മത്സരത്തിന്റെ ആദ്യ മിനുട്ടികളിൽ ദൃശ്യമായത്

ലോകകപ്പ് കിരീടം നിലനിർത്തുന്ന രാജ്യമാകാൻ പോരാട്ടത്തിനിറങ്ങിയ ജർമനിക്കു മെക്സിക്കോ വക ഷോക് ട്രീറ്റ്മെന്‍റ്.റഷ്യൻ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ആണ് ഇന്ന് ഫുട്ബാൾ ലോകം സാക്ഷ്യം വഹിച്ചത്. 32–ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യൻമാരുടെ പ്രതീക്ഷ തകർത്തത്.

ജർമൻ മുന്നേറ്റം കാത്തിരുന്ന കാണികളെ അമ്പരപ്പിച്ചു കൊണ്ട് ലോകചാംപ്യൻമാരെ വിറപ്പിക്കുന്ന പ്രകടനത്തോടെ കളം നിറയുന്ന മെക്സിക്കൻ ടീമിനെയാണ് മത്സരത്തിന്റെ ആദ്യ മിനുട്ടികളിൽ ദൃശ്യമായത്. മെക്സിക്കൻ ബോക്സിൽ അപകടം വിതയ്ക്കാൻ ജർമനിയും ശ്രമിച്ചെങ്കിലും പ്രതിരോധവും ഗോളി ഒച്ചോവയും വിലങ്ങു തടിയായി. തുടരെ തുടരെ ആക്രമങ്ങൾ അഴിച്ചു വിട്ട മെക്സിക്കൻ മുന്നേറ്റ നിര പക്ഷെ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു, കളിയുടെ മുപ്പത്തി അഞ്ചാം മിനുട്ടിൽ ലോക ചാമ്പ്യന്മാരുടെ നെഞ്ചകം പിളർന്നു കൊണ്ട് മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ഹാവിയർ ഹെർണാണ്ടസിന്റെ പാസിൽനിന്ന് ഹിർവിങ് ലൊസാനോ നേടിയ ഗോൾ മെക്സിക്കോയുടെ നിശ്ചയദാർഢ്യത്തിനുള്ള സമ്മാനം കൂടിയാണ്. ഗോൾ വീണതോടെ കൂടുതൽ ആക്രമണം അഴിച്ചു വിട്ട നാസി പട പക്ഷെ പെനാൽറ്റി ബോക്സിനകത്തു പതറി, മുള്ളറും ടോണി ക്രൂസും പല തവണ പന്ത് ഗോൾ പോസ്റ്റിനു മുകളിലൂടെ പറത്തി വിട്ടു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 1 -0

ജർമനി തിരിച്ചടിക്കുമോ എന്ന ബില്യൺ ഡോളർ ചോദ്യം ആണ് മോസ്കോയുടെ ആകാശത്തു ഉയർന്നത്, രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്താൻ ജർമൻ പട ശ്രമിച്ചപ്പോൾ മെക്സിക്കോ
പ്രതിരോധത്തിലേക്കു വലിയുന്ന കാഴ്ച്ച. കാർലോസ് സായ്‌റോ എന്ന പ്രതിഭാധനനായ കോച്ചിന്റെ തന്ത്രങ്ങൾ മെക്സിക്കൻ പ്രതിരോധ നിര കളിക്കളത്തിൽ നടപ്പാക്കിയപ്പോൾ ക്രൂസും, മുള്ളറും, സമി ഖാദിറിയും എല്ലാം ഗോളിലേക്കെത്താനാവാതെ വലഞ്ഞു. ഗോളെന്നു ഉറച്ചു പല ഷോട്ടുകളും മെക്സിക്കൻ പ്രതിരോധക്കോട്ടയിൽ തട്ടി വിഫലമാകുന്ന കാഴ്ച. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജർമൻ നിര വീണ്ടും ചില നല്ല നീക്കങ്ങൾ ജർമൻ പട നടത്തിയെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍