UPDATES

കായികം

അഭിനയമല്ല, നെയ്മറിന് പരിക്ക്: അടുത്ത മത്സരം നഷ്ടമായേക്കും?

സ്വിറ്റസർലന്റിനെതിരെയുള്ള കളിയിൽ നെയ്മർ ആയിരുന്നു സ്വിസ് പ്രതിരോധ നിരയുടെ പ്രധാന ടാർജറ്റ്. 10 തവണയാണ് സൂപ്പർ താരം ഫൗൾ ചെയ്യപ്പെട്ടത്.

ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ഡി സിൽവ ജൂനിയർ വീണ്ടും പരിക്കിന്റെ പിടിയിൽ. പരിക്ക് മൂലം താരം കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല കോസ്റ്റാറിക്കക്കെതിരെ ഉള്ള അടുത്ത മത്സരത്തിൽ കളിക്കാൻ നെയ്മറിന് ആകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകൾ. സ്വിറ്റസർലന്റിനെതിരെയുള്ള കളിയിൽ നെയ്മറിന് കടുത്ത ഫൗളുകൾ നേരിടേണ്ടി വന്നിരുന്നു, നെയ്മർ ആയിരുന്നു സ്വിസ് പ്രതിരോധ നിരയുടെ പ്രധാന ടാർജറ്റ്. 10 തവണയാണ് സൂപ്പർ താരം ഫൗൾ ചെയ്യപ്പെട്ടത്. ഇതിനുമുൻപ് ലോകകപ്പിൽ ഒരു കളിക്കാരനെ ഇത്തരത്തില്‍ ടാർജറ്റ് ചെയ്ത് ഫൗൾ ചെയ്തത് 20 വർഷം മുമ്പാണ്. 1998 ലെ ഇംഗ്ലണ്ട്‌ ടുണീഷ്യ മത്സരത്തിലാണ്.  ഇംഗ്ലണ്ട്‌ കളിക്കാരൻ ആയ അലൻ ഷിയററെ ടുണീഷ്യ 11 തവണയാണ് ഫൗൾ ചെയ്തത്.

പരിക്കേറ്റ കാലിനുള്ള ചികിത്സ തുടരുന്നുണ്ട്, അടുത്ത മത്സരത്തിന് വേണ്ടി തീവ്ര പരിശീലനത്തിൽ ആണെന്ന് താരം അറിയിച്ചു. ഏറ്റവും നല്ല കളിക്കാരനുള്ള ബഹുമതിക്കല്ല ബ്രസീലിന്റെ ജയത്തിനു വേണ്ടിയാണ് റഷ്യയിൽ വന്നിട്ടുള്ളതെന്നും നെയ്മർ പറഞ്ഞു.

ആദ്യ മത്സരത്തിൽ സ്വിസ്സുമായി സമനിലയിൽ പിരിഞ്ഞ കാനറികൾക്കു കോസ്റ്ററിക്കക്കെതിരെയുള്ള അടുത്ത മത്സരം നിർണായകം ആണ്. പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ജയത്തിൽ കുറഞ്ഞതൊന്നും മതിയാകാതെ വരും മുൻ ചാമ്പ്യന്മാർക്ക്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍