UPDATES

ട്രെന്‍ഡിങ്ങ്

‘ഈ തലച്ചോര്‍ ഫിഫ മ്യൂസിയത്തില്‍ സൂക്ഷിക്കണം’

പ്രായം കൂടുന്തോറും വീര്യമേറുന്ന ലഹരിയാണ് സിആർ 7

സ്പെയിനിനെതിരെയുള്ള മത്സരത്തിന്റെ എൺപത്തി എട്ടാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക്, അത് എടുക്കാൻ നായകന്റെ ബാൻഡ് അണിഞ്ഞ ആ അത്ലറ്റിക്ക് ശരീരത്തിനുടമ വരികയാണ്. പന്ത് തൊടുക്കേണ്ട സ്ഥാനത്തു വെച്ചതിന് ശേഷം പിന്നിലേക്ക് മൂന്ന് തവണ കാലെടുത്തു വെച്ചു നീങ്ങി, കണ്ണടച്ചുകൊണ്ടൊരും ദീർഘനിശ്വാസം എടുത്തു, തന്റെ ആദ്യ ഗ്ളാമർ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചു തുടങ്ങുമ്പോൾ മുതലുള്ള ഒരു ശീലമാണത്.

റഫറിയുടെ വിസിൽ, പിന്നിലേക്ക് നീങ്ങിയ ആ മനുഷ്യൻ മുന്നിലേക്ക് കുതിച്ചുകൊണ്ട് പന്തിൽ പ്രഹരിച്ചു. ഫ്രീ കിക്ക് വാൾ തീർത്ത ബുസ്ക്യറ്റ്സിന്റെ തൊട്ട് അരികിൽ കൂടി പാഞ്ഞ പന്ത് ഒരു കാന്തിക ശക്തിയിലെന്നപോലെ ഗോൾ വലയത്തിലേക്ക്. ഡെ ഹെയയെയും മറ്റ് താരങ്ങളെയും കാഴ്ചക്കാരാക്കിക്കൊണ്ട് അതിമനോഹര ഫ്രീ കിക്ക്.

അതിസുന്ദരം
സ്പെയിനിനെതിരെ ആദ്യമായ്‌ ഒരു താരം ലോകകപ്പിൽ ഹാട്രിക്ക് നേടുന്നു..
തന്റെ അന്‍പത്തിയൊന്നാം ഹാട്രിക്ക്..
ലോകകപ്പില്‍ ഹാട്രിക്ക് അടിക്കുന്ന പ്രായംകൂടിയ താരം
കരിയറിലെ 51ാം ഹാട്രിക്ക്,
കളിച്ച നാലുലോകകപ്പുകളിലും ഗോളടിച്ച ലോകത്തെ നാലാമത്തെ താരം.
തുടര്‍ച്ചയായി എട്ട് രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഗോളടിച്ച ലോക ഫുട്ബോള്‍‌ ചരിത്രത്തിലെ ഏകതാരം.

കൈകൾ വിരിച്ചു കൊണ്ട് ഗോൾ നേട്ടം ആഘോഷിച്ചു ഓടിയ താരത്തിന്റെ പിന്നിൽ ഇപ്രകാരം എഴുതപ്പെട്ടിരുന്നു.
നമ്പർ 7
റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ

സി ആർ 7 ന്റെ ഹാട്രിക് ഗോളിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറി കൊണ്ടിരിക്കുന്ന ഒരു വിവരണമാണിത്.

പോര്‍ച്ചുഗലിനെതിരെയല്ല ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ എന്ന ഒറ്റയാനെതിരെയാണ് സ്പെയിന്‍ സമനില വഴങ്ങിയത്. വലിയ വേദികളില്‍ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്നവനല്ല താനെന്ന് റൊണാള്‍ഡോ ഒരിക്കല്‍ കൂടി തെളിയിച്ചു. എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍, സ്പാനിഷ് പ്രതിരോധത്തെ വിറപ്പിച്ച പ്രത്യാക്രമണങ്ങള്‍, പറങ്കിപ്പടയെ കപ്പിത്താന്‍ മുന്നില്‍ നിന്ന് നയിച്ചു.

പ്രായം കൂടുന്തോറും വീര്യമേറുന്ന ലഹരിയാണു സിആർ 7, കാലം കഴിയുന്തോറും ക്രിസ്റ്റ്യാനോയുടെ കളി കൂടുതൽ തിളങ്ങുന്നു എന്ന നിരീക്ഷണം ശരിവയ്ക്കുന്ന പ്രകടനം ആയിരുന്നു ഇന്നലെ സോചി സ്റ്റേഡിയത്തിൽ, പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ വിങ്ങർ ആയി കളിച്ചു തുടങ്ങി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴി റയൽ മഡ്രിഡിൽ എത്തിയപ്പോഴേയ്ക്കും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്ട്രൈക്കറായിക്കഴിഞ്ഞിരുന്നു ക്രിസ്റ്റ്യായാനോ.

മുപ്പതുകളുടെ തുടക്കം മുതൽ ബൂട്ടിനു മൂർച്ച കുറയുമെന്നാണു സ്ട്രൈക്കർമാരുടെ കളിയെക്കുറിച്ചുള്ള പൊതു വിലയിരുത്തൽ, ഈ വിലയിരുത്തലിനെ ശരിവെക്കുന്ന ഒരുപാട് ഉദാഹരങ്ങൾ ലോക ഫുട്ബാൾ ചരിത്രത്തിൽ നിന്നും ലഭിക്കും എന്നാൽ, ക്രിസ്റ്റിയുടെ കഴിഞ്ഞ 24 മാസങ്ങളിലെ നേട്ടങ്ങളുടെ കണക്ക് ഇതു പൊളിച്ചെഴുതും: മൂന്നു ചാംപ്യൻസ് ലീഗ് കിരീടങ്ങൾ, പോർച്ചുഗലിനൊപ്പം യൂറോകപ്പ്, സ്പാനിഷ് ലീഗ് കിരീടം, ക്ലബ് ലോകകപ്പ്, ബലോൻ ദ്യോർ, ഫിഫ ബെസ്റ്റ് പുരസ്കാരം അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.

റൊണാൾഡോ ഇതിഹാസങ്ങളേക്കാൾ മുകളിലാണ് എന്ന് പറഞ്ഞത് സാക്ഷാൽ സിനഡിൻ സിദാൻ ആണ്, സ്പെയിൻ 3 – ക്രിസ്റ്റ്യാനോ റൊണാൾഡോ 3 എന്നാണ് കളി തീർന്നപ്പോൾ സോഷ്യൽ മീഡിയ ആർത്തു വിളിച്ചത്. കാൽപ്പന്തുകളിയിലെ ഒറ്റയാൻ ഇനി വരും ദിനങ്ങളിൽ ഫുട്ബാൾ പ്രേമികൾക്കായി കാത്തു വെച്ചിരിക്കുന്നത് ലോക കിരീടം തന്നെയാണോ എന്ന ചോദ്യം മാത്രമാണ് ബാക്കിയുള്ളത്. ലൂയിസ് ഫിഗോയ്‌ക്കു ശേഷം പോര്‍ച്ചുഗല്‍ ലോകത്തിനു സമ്മാനിച്ച് സൂപ്പര്‍ താരമായ റൊണാള്‍ഡോയ്‌ക്ക് ക്ലബിനുവേണ്ടി തകര്‍ത്തു കളിക്കുമ്പോഴും രാജ്യത്തിനുവേണ്ടി പെരുമയ്ക്കൊപ്പമുള്ള പ്രകടനം പുറത്തെടുക്കുന്നില്ല എന്ന പേരുദോഷം മാറ്റിയെഴുതാനാകുമോയെന്നാണ് ആരാധകരും ഫുട്ബോള്‍ ലോകവും ഉറ്റുനോക്കുന്നത്.

ഇന്ന് പുലര്‍ച്ചെ കളി വിലയിരുത്തലുകള്‍ക്കിടയില്‍ ദി ഗാര്‍ഡിയന്‍ എഴുതി, ‘ഈ തലച്ചോര്‍ ഫിഫ മ്യൂസിയത്തില്‍ സൂക്ഷിക്കണം’

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ലോകകപ്പിലെ ആദ്യ ഹാട്രിക് റൊണാള്‍ഡോയ്ക്ക്…. എന്തു സാധ്യമല്ല ഈ മനുഷ്യന്..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍