UPDATES

ട്രെന്‍ഡിങ്ങ്

ഈ ലോകകപ്പ് മിസ് ചെയ്യുന്നത് കൊളീനയെ

2002 ലോകകപ്പ് ഫൈനലിൽ ബ്രസീലിനോടു തോറ്റശേഷം നിലത്തിരുന്നു വിതുമ്പിയ ജർമൻ ഗോൾകീപ്പർ ഒളിവർ കാനെ ആശ്വസിപ്പിക്കുന്ന കൊളീനയുടെ ചിത്രം ഫുട്ബാൾ പ്രേമികൾ ഇന്നും മറക്കാനിടയില്ല

ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ റഫറിയാണ് പിയറിലൂജി കൊളീന. ആരാധകര്‍ ഉള്ള ലോകത്തിലെ അപൂര്‍വം റഫറിമാരില്‍ ഒരാളാണ്. 1995 മുതല്‍ 2005 വരെയാണ് ഇദ്ദേഹം ഫിഫക്ക് വേണ്ടി ഫുട്ട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിരിന്നത്. ആറു തവണ ഏറ്റവും നല്ല റഫറിക്കുള്ള അംഗീകാരവും അദ്ദേഹം നേടി. കണിശവും പിഴവുകളിലാത്തതുമായ റഫറിയിങ്ങിലൂടെ ഫുട്‌ബോള്‍ താരങ്ങളെ പോലെ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച ‘ജനപ്രിയ റഫറി’ ആണ് അദ്ദേഹം. 373 കളികളിലായി 1204 യെല്ലോ കാര്‍ഡും, 111 റെഡ് കാര്‍ഡും വിധിച്ചയാളാണ്.

കളിക്കളത്തില്‍ ഗിവ് റെസ്പെക്ട് ആന്‍ഡ് ടേക്ക് റെസ്പെക്ട് പോളിസിയുടെ ആളാണ് കൊളീന. കലിപ്പായാല്‍ ചെകുത്താനും, ഇഷ്ടത്തോടെ ആണെങ്കില്‍ ഒരു കുഞ്ഞിന്റെ ഭാവവുമാണ്. ഒന്നിലധികം തവണ കളിക്കാരുമായി കയ്യാങ്കളിയില്‍ വരെ ഏര്‍പ്പെട്ടിട്ടുണ്ട് ഈ അപൂര്‍വ മനുഷ്യന്‍. കണിശവും പിഴവുകളിലാത്തതുമായ റഫറിയിങ്ങിലൂടെ ഫുട്‌ബോള്‍ താരങ്ങളെ പോലെ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച മറ്റൊരു റഫറി ഇനിയുണ്ടാകുമേ എന്നത് സംശയമാണ്.

1960 ഫെബ്രുവരി 13-ന് ഇറ്റലിയിലെ ബോലോഗ്‌ന പട്ടണത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1984-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ബോലോഗ്‌നയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ഈ കാലയളവില്‍ അദ്ദേഹം അവിടത്തെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ടീമിന് വേണ്ടി പ്രതിരോധ നിരയില്‍ കളിക്കുകയും ചെയ്തിരിന്നു. 1977-ലാണ് അദ്ദേഹം തന്റെ റഫയറിങ്ങിലെ കഴിവ് തിരിച്ചറിഞ്ഞ് കോഴ്‌സിന് ചേരുന്നത്. അദ്ദേഹം പിന്നീട് നിര്‍ബന്ധത സൈനീക സേവനത്തിന്റെ ഭാഗമായി പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളത്തിലെ അനുഭവങ്ങളായിരിക്കണം ഒരു പക്ഷേ അദ്ദേഹത്തെ കണിശതയുള്ള ഒരു റഫറിയാക്കി മാറ്റിയത്. ആദ്യമൊക്കെ പ്രാദേശിക ലീഗുകളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ സേവനം അര്‍പ്പിച്ചിരുന്നത്.

ഫുട്‌ബോളിലെ ആഡ് ഓണ്‍ ടൈം കൊളീനയുടെ സംഭാവനയാണ്. 1994 യുവേഫാ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ 1 -0 നു മുന്നിട്ടു നിന്ന ബയേണ്‍ മാഞ്ചസ്റ്ററിന്റെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് ഭാഗമായി അനാവശ്യമായി സമയം നഷ്ടപ്പെടുത്താന്‍ തുടങ്ങി, ഇത് ശ്രദ്ധയില്‍ പെട്ട കൊളീന നിശ്ചിത സമയത്തേക്കാള്‍ 3 മിനുട്ട് അധികം മത്സരത്തില്‍ അനുവദിച്ചു. ഇതാണ് പിന്നീട് ആഡ് ഓണ്‍ ടിം ആയി ഫിഫ അംഗീകരിച്ചത്.

2002 ലോകകപ്പ് ഫൈനലിലെ ജര്‍മനി ബ്രസീല്‍ മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടതും അദ്ദേഹമായിരുന്നു. ഫൈനലില്‍ ബ്രസീലിനോടു തോറ്റശേഷം നിലത്തിരുന്നു വിതുമ്പിയ ജര്‍മന്‍ ഗോള്‍കീപ്പര്‍ ഒളിവര്‍ കാനെ ആശ്വസിപ്പിക്കുന്ന കൊളീനയുടെ ചിത്രം ഫുട്ബാള്‍ പ്രേമികള്‍ ഇന്നും മറക്കാനിടയില്ല. ഫൈനലിനു മുന്‍പ് കൊളീനയെകുറിച്ച് കാന്‍ പറഞ്ഞിരുന്നതിങ്ങനെ: ‘കൊളീന നല്ല റഫറിയാണ്. പക്ഷേ, അദ്ദേഹം എനിക്കു നിര്‍ഭാഗ്യമാണ്. മുന്‍പ് 1999 ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ അവസാന നിമിഷങ്ങളിലെ രണ്ടു ഗോളുകളില്‍ തന്റെ ടീമായ ബയണ്‍ മ്യൂണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടു തോറ്റതു മനസ്സില്‍വച്ചായിരുന്നു കാന്റെ പ്രസ്താവന. ലോകകപ്പ് ഫൈനലിലും അത് തെറ്റിയില്ല,ഫൈനലില്‍ ബ്രസീലിനോട് ജര്‍മനി 2-0 ന് തോറ്റു!

2005-ല്‍ അദ്ദേഹം കളി നിയന്ത്രിക്കാന്‍ ഫിഫ റഫറിമാര്‍ക്ക് അനുവദിച്ച പ്രായ പരിധിയില്‍ എത്തിയിരുന്നു. അദ്ദേഹത്തെ റഫയറിംഗിങ്ങില്‍ നിലനിര്‍ത്താന്‍ ഈ പ്രായപരിധി മാറ്റാന്‍ വരെ ഫിഫ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും അദ്ദേഹം സ്വയം റിട്ടയര്‍ ചെയ്തിരുന്നു. കളിക്കാരെ പോലെ ജനറല്‍ മോട്ടേര്‍സിന്റെയും മാസ്റ്ററൊ കാര്‍ഡിന്റെയും ഒക്കെ പരസ്യങ്ങളില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ച ഏക ഫുട്‌ബോള്‍ റഫറിയും അദ്ദേഹമാണ്.

പല രാജ്യങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് വേണ്ടി പ്രതിഫലം പറ്റാതെ സാമ്പത്തിക ഉപദേഷ്ടാവായും ടെക്‌നിക്കല്‍ കമറ്റി ചെയര്‍മാനുമൊക്കെയായി ഫുട്‌ബോള്‍ താരങ്ങളെ പോലെ ആരാധകര്‍ ഉള്ള കൊളീന തന്റെ സേവങ്ങള്‍ക്കായി ഇന്ത്യയിലും എത്തിയിരുന്നു.ഇപ്പോള്‍ ഫിഫയുടെ റഫറിയിങ് ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം റഷ്യന്‍ ലോകകപ്പില്‍ പരീക്ഷിച്ച വി എ ആര്‍ സംവിധാനത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആണ്. വീഡിയോ അനാലിസി റീപ്ലേയുടെ സഹായത്തോടെയുള്ള ആദ്യ ലോകകപ്പാണിത്. റഫറിയിങ് മേഖലയില്‍ ചരിത്രം സൃഷ്ട്ടിച്ച കൊളീന ഫുട്‌ബോള്‍ ആണ് ജീവിതം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഗാലറിയില്‍ ഉണ്ട്. അപ്പോഴും കളിക്കളത്തില്‍ കൊളീനയുടെ അസാന്നിധ്യം കൗതുകത്തോടെ ഓര്‍ക്കുന്ന ആരാധകരും.

ANALYSIS: ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലെ അപ്രതീക്ഷിത വീഴ്ചകളും ഉയര്‍ച്ചകളും

‘എന്റെയീ കൈകളില്‍ നിന്നാണ് ആ ട്രോഫി അവര്‍ കൈക്കലാക്കിയത്’; ഒരിക്കല്‍ കൂടി സിസ്സേ ഈ വാക്കുകള്‍ ആവര്‍ത്തിച്ചു കാണും

‘റൗണ്ട് 16’ ലെ പോരാട്ടത്തിന് അര്‍ജന്റീനയും ഫ്രാന്‍സും തുടക്കമിടും

PREVIEW: ഇന്ന് ഫ്രാൻസ് × അർജന്റീന; അതിജീവിച്ചാല്‍ റഷ്യയില്‍, അല്ലെങ്കില്‍ മടങ്ങാം നാട്ടിലേക്ക്

PREVIEW:ക്രിസ്റ്റിയാനോയില്‍ പ്രതീക്ഷയര്‍പ്പിച്ച് പോര്‍ച്ചുഗല്‍; ഒത്തൊരുമയുടെ ബലവുമായ് ഉറുഗ്വേയ്

ഇനി ചെറിയ കളിയില്ല, വലിയ ലക്ഷ്യം മാത്രം; ആക്രമിക്കുക: മറഡോണ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍