UPDATES

കായികം

‘റൗണ്ട് 16’ ലെ പോരാട്ടത്തിന് അര്‍ജന്റീനയും ഫ്രാന്‍സും തുടക്കമിടും

ജൂൺ 30 നു പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഫുട്ബാൾ പ്രേമികളെ കാത്തിരിക്കുന്നത് ആവേശോജ്വല പോരാട്ടങ്ങളാണ്.

‘ഇത് ചെറിയ കളിയല്ല’ എന്നോര്‍മിപ്പിച്ചു കൊണ്ട് റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. അട്ടിമറികളും, വമ്പന്‍ വിജയങ്ങളും, പുഞ്ചിരിയും, കണ്ണീരും, ആഘോഷങ്ങളും, നിരാശകളും ദൃശ്യമായ റഷ്യന്‍ മണ്ണില്‍ ഇനി 16ടീമുകള്‍ മാത്രം ബാക്കി. ജൂണ്‍ 30 നു പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഫുട്ബാള്‍ പ്രേമികളെ കാത്തിരിക്കുന്നത് ആവേശോജ്വല പോരാട്ടങ്ങളാണ്. അവസാന പതിനാറില്‍ ആഫ്രിക്കന്‍ പ്രാതിനിധ്യം ഇല്ലാത്തത്ഫുട്ബാള്‍ പ്രേമികളെ നിരാശരാക്കും.

ഗ്രൂപ്പ് ഘട്ടത്തിലുണ്ടായിരുന്ന ടീമുകള്‍

ആദ്യ ക്വാര്‍ട്ടറില്‍ മരണക്കയത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ അര്‍ജന്റീന ഫ്രാന്‍സിനെ നേരിടും, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളിലെ ഗ്ലാമര്‍ പോരാട്ടമായിരിക്കും ഈ ലാറ്റിന്‍-യൂറോപ്പ് അങ്കം.ഗ്രൂപ്പ് ഡിയില്‍ നിന്ന് നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന അവസാന പതിനാറിലെത്തിയത്. ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സിന്റെ തേരോട്ടം. ജൂണ്‍ 30 ശനിയാഴ്ച ഇന്ത്യന്‍ സമയം 07.30 നു ആണ് മത്സരം.

രണ്ടാമത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരം ഉറുഗ്വേയ് – പോര്‍ച്ചുഗല്‍ ടീമുകള്‍ തമ്മിലാണ്, എ ഗ്രൂപ്പില്‍ നിന്ന് ഒന്‍പതു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യാന്മാരായാണ് സുവാരസും സംഘവും പ്രീ ക്വാര്‍ട്ടറിനിറങ്ങുന്നത്. ഒരു ജയവും രണ്ടു സമനിലയുമായി 5 പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാമതായാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. ക്രിസ്റ്റിയാനോ – സുവാരസ് പോരാട്ടം എന്ന് വിശേഷിപ്പിക്കുന്ന മത്സരം ജൂണ്‍ 30 ശനിയാഴ്ച ഇന്ത്യന്‍ സമയം 11.30 ന് ഫിഷി സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.

നോക്കൗട്ട് റൗണ്ടിലെ മത്സരങ്ങള്‍

1 ജൂലൈ 2018

ആദ്യ മത്സരം എ ഗ്രൂപ്പില്‍ നിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയര്‍ കൂടിയായ റഷ്യയും, മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനും തമ്മിലാണ്. ബി ഗ്രൂപ്പില്‍ ഒരു ജയവും രണ്ടു സമനിലയുമായി 5 പോയന്റാണ് സ്‌പെയിന്റെ സമ്പാദ്യം. ല്യൂഷന്‍കി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7 .30 ന് ആണ് മത്സരം.

മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയ ഡെന്‍മാര്‍ക്കിനെ നേരിടും. രണ്ടു രണ്ടു സമനിലയും ഒരു ജയവുമുള്ള ഡെന്‍മാര്‍ക്കിന് അഞ്ച് പോയിന്റാണുള്ളത്. മൂന്നു മത്സരങ്ങളിലും വിജയിച്ച് ഒമ്പത് പോയിന്റുള്ള ക്രൊയേഷ്യ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. നിസ്നി നോവാഗ്റോഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 11 .30 ന് ആണ് മത്സരം.

2 ജൂലൈ 2018

ഏഴു പോയിന്റുമായി പ്രീ ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് ഇനി എതിരാളികള്‍ മെക്സിക്കോ ആണ്. ഗ്രൂപ്പ് ഇയില്‍ നിന്ന് ചാമ്പ്യന്‍മാരായ ബ്രസീലിന് ഏഴു പോയിന്റാണുള്ളത് രണ്ട് ജയവും ഒരു സമനിലയും അക്കൗണ്ടില്‍. അതേസമയം ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് മെക്സിക്കോ. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു തോല്‍വിയയുമായി ആറു പോയിന്റാണ് മെക്സിക്കോയുടെ സമ്പാദ്യം. സമര അരീനയില്‍ ഇന്ത്യന്‍ സമയം 7 .30 ന് ആണ് ബ്രസീല്‍- മെക്‌സിക്കോ പോരാട്ടം.

ഗ്രൂപ്പ് ജിയില്‍ നിന്ന് മൂന്നു മത്സരങ്ങളും ജയിച്ചു ചാമ്പ്യന്മാരായ ബല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാര്‍ പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ പ്രതിനിധികളായ ജപ്പാനെ നേരിടും. ഒന്‍പതു പോയിന്റുമായി മികച്ച പ്രകടനത്തിലൂടെയാണ് ബല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ എത്തിയതെങ്കില്‍ അവസാന കളിയില്‍ തോറ്റിട്ടും ഫ്‌ലെയര്‍ പ്ലേയ് റൂളിലൂടെയാണ് ജപ്പാന്‍ അര്‍ഹത നേടിയത്. മത്സരം ഇന്ത്യന്‍ സാമ്യം 11.30.

3 ജൂലൈ 2018

ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായ സ്വീഡന് എതിരാളികള്‍ സ്വിറ്റ്സര്‍ലന്‍ഡാണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ആറു പോയിന്റാണ് സ്വീഡനുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ് ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് വിജയിച്ചത്. രണ്ട് സമനിലയും നേടി. ഇതോടെ അവര്‍ക്ക് അഞ്ച് പോയിന്റായി. സ്വിറ്റ്സര്‍ലന്‍ഡും സ്വീഡനും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 7.30-നാണ്.

ഫിഫ വേള്‍ഡ് കപ്പിലെ ‘അര്‍ജന്റീന × ഫ്രാന്‍സ് കളിയുടെ (30-06-2018) പ്രിവ്യൂവുമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

അവസാനത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരം ഇംഗ്ലണ്ടും കൊളംബിയയും തമ്മിലാണ്. രണ്ടു ജയവും ഒരു സമനിലയും അടക്കം 7 പോയന്റോടു കൂടിയാണ് ഇംഗ്ലണ്ട് ഗ്രൂപ് ജി യില്‍ നിന്ന് രണ്ടാമതായി യോഗ്യത നേടിയത്, ടൂര്‍ണമെന്റിലെ ഇത് വരെയുള്ള ടോപ് സ്‌കോറര്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കീന്‍ ആണ്. ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു കൊണ്ടാണ് കൊളമ്പിയ നോക്ക് ഔട്ട് റൗണ്ടിലേക്ക് ടിക്കറ്റ് എടുത്തത്. മൂന്നു മത്സരങ്ങളില്‍ നിന്ന് കൊളംബിയക്ക് രണ്ടു ജയവും ഒരു തോല്‍വിയും ഉണ്ട്. ഇന്ത്യന്‍ സമയം 11 .30 ന് സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ ആണ് ഇംഗ്ലണ്ട് കൊളമ്പിയ മത്സരം.

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

അവന്‍ ഇന്നലെ വെളിപ്പെട്ടു, സ്വപ്നങ്ങളില്‍ നമ്മോട് സംസാരിച്ചു

റോസ്‌ഗോദില്‍ പാലുകാച്ച്.. സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ താലിക്കെട്ട്.. ക്ലൈമാക്‌സില്‍ അര്‍ജന്റീന

“കൊറിയാനോ ഹെര്‍മാനോ അഹോറ എറസ് മെക്‌സിക്കാനോ” “നീ കൊറിയനല്ല, മെക്‌സിക്കന്‍, മെക്‌സിക്കന്‍”…..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍