UPDATES

ട്രെന്‍ഡിങ്ങ്

ലോക ചാമ്പ്യന്‍ ഇന്നിറങ്ങും: ജർമനിXമെക്സിക്കോ

പോരാട്ട വീര്യം കൈ വിടാത്ത ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ നല്ലൊരു മത്സരം പ്രതീക്ഷിക്കാം

ജർമനി മെക്സിക്കോ മത്സരം ഒറ്റ നോട്ടത്തിൽ ഏകപക്ഷീയവും എന്ന് തോന്നുമെങ്കിലും ഏതു ടീമിനെയും അട്ടിമറിക്കാൻ കെല്‍പ്പുള്ള ടീമാണ് മെക്സിക്കോ എന്നത് വസ്തുതയാണ്. പോരാട്ട വീര്യം കൈ വിടാത്ത ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ നല്ലൊരു മത്സരം പ്രതീക്ഷിക്കാം.

ജര്‍മ്മനി

ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍പട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമായ ജര്‍മനി. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന്റെ സെമിയില്‍ ആതിഥേയരെ ഏഴു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച ജര്‍മനി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലില്‍ അര്‍ജന്റീനയെ മരിയോ ഗോഡ്‌സെയുടെ ഏകഗോളിന്റെ പിന്‍ബലത്തില്‍ പരാജയപ്പെടുത്തിയാണ് തങ്ങളുടെ നാലാം കിരീടം ചൂടിയത്. 19 തവണ ലോകകപ്പ് പടവുകളില്‍ കാലെടുത്തു വച്ച ജര്‍മന്‍ നിര എട്ട് തവണ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ 1954ലും 1974ലും 1990ലും 2014ലുമാണ് കിരീടം ചൂടിയത്.

മധ്യനിരയിൽ മെസ്യൂട്ട്ഓസിലും ടോണി ക്രൂസും സമി ഖെദിരയും അണിനിരക്കും. മുന്നറ്റത്തിന് ചുക്കാൻ പിടിക്കാൻ തോമസ് മുള്ളറും മിറാസ്ലാവ് ക്ലോസെയുടെ പിൻഗാമിയാകാൻ തിമോ വെർണറും. കോൺഫെഡറേഷൻ കപ്പിലെ മത്സര പരിചയം ജർമനിയ്ക്ക് കരുത്താകും എന്നാണു ഫുട്ബാൾ വിദഗ്ദർ നിരീക്ഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരവും ഭാവി ജർമൻ പ്രതീക്ഷയെന്ന വിശേഷണത്തിന് അർഹനുമായ ലിറോയ് സാനെയെ ഒഴിവാക്കിയാണ് 23 അംഗ ലോകകപ്പ് ടീമിനെ ജർമനി പ്രഖ്യാപിച്ചത്.

ഫിഫ റാങ്കിങ് – 1
കോച് – ജൊക്കിം ലോ
സാധ്യത ടീം : ന്യൂയറിൻ മാറ്റ് ഹമ്മൽസ്, ജോഷ്വ കിമ്മിച്ച്, ജെറോം ബോട്ടെങ്ങ്, ജൊനാസ് ഹെക്ടർ, അന്റോണിയോ റൂഡിഗർ, ടോണി ക്രൂസ് , മെസ്യൂട്ട് ഓസിൽ, സാമി ഖെദീറ, ജൂലിയൻ ഡ്രാക്സലർ, മാർക്കോ റിയൂസ്, ഐക്കെ ഗുണ്ടോഗാൻ, തോമസ് മുള്ളർ. ടിമോ വെർണർ, മാരിയോ ഗോമസ്.

മെക്സിക്കോ

15 തവണ ഫിഫ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ള മെക്‌സിക്കോയുടെ ഏറ്റവും വലിയ മുന്നേറ്റം 1970ലും 1976ലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ്. 1994 മുതലുള്ള എല്ലാ ലോകകപ്പ് ടൂര്‍ണമെന്റുകളിലും മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ്ഘട്ടം കടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍കകാഫ് മേഖലയില്‍ നിന്ന് റഷ്യന്‍ ലോകകപ്പ് ടിക്കറ്റ് നേടിയ മെക്‌സിക്കോ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 10 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. നിലവിലെ ചാമ്പ്യന്മാരെ നേരിടാന്‍ ഇറങ്ങുമ്പോൾ ഈ ഘടകങ്ങൾ ആണ് മെക്സിക്കൻ പടയുടെ ആത്മവിശ്വാസം.

വെസ്റ്റ്ഹാം യുനൈറ്റഡ് ഫോര്‍വേഡ് ജാവിയര്‍ ഹെര്‍ണാണ്ടസ് നയിക്കുന്ന മുന്നേറ്റ നിര ഏതു പ്രതിരോധവും ഭേദിക്കാൻ കെല്പുള്ളതാണ്. പോര്‍ട്ടോ ഡിഫന്‍ഡര്‍ ഹെക്ടര്‍ ഹെരെയ്‌റ, ഐന്തോവന്‍ ഫോര്‍വേഡ് ഹിര്‍വിങ് ലൊസാനോ എന്നിവരാണ് മെക്‌സിക്കോ നിരയില്‍ മറ്റു പ്രധാന താരങ്ങള്‍. ജര്‍മ്മനിക്കെതിരെ ഒരു സമനില നേടിയാൽ പോലും അത് മെക്സിക്കോയുടെ വിജയമായി പരിഗണിക്കാം.

ഫിഫ റാങ്കിങ് : 15
കോച് : യുവാന്‍ കാര്‍ലോസ് ഒസെയ്‌റോയാ
സാധ്യത ടീം : കില്ലെർമോ ഒച്ചോവ, കാർലോസ് സൽസിഡോ, ഡീഗോ റെയ്‌സ്, ഹെക്ടർ മൊറേനോ, ഹ്യൂഗോ അയാള, ജീസസ് ഗല്ലാർഡോ, റാഫേൽ മാർക്വേസ്, ഹെക്ടർ ഹെരേര, ജോനാഥൻ ഡോസ് സാന്റോസ്, ആന്ദ്രെസ് ഗുർദ്ദോ, ജാവിയർ ഹെർണാണ്ടസ്, ഹിർവിങ് ലോസാണോ

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍