UPDATES

ട്രെന്‍ഡിങ്ങ്

ഒരു ‘മര്യാദ’യുമില്ല ആതിഥേയര്‍ക്ക്

ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റഷ്യ ഈജിപ്തിനെ തറപറ്റിച്ചു

ഈജിപ്തിനെ തോല്‍പ്പിച്ചാല്‍ റഷ്യക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. അതേസമയം ജയത്തില്‍ കുറഞ്ഞതൊന്നും ഈജിപ്ത് പ്രതീക്ഷിക്കുന്നില്ല.ഉറുഗ്വേക്കെതിരെ ഉള്ള തോൽവി ആവർത്തിച്ചാൽ റഷ്യയിൽ നിന്നും മടങ്ങാം. ഗ്രൂപ് എ യിൽ ഈജിപ്തും റഷ്യയും പോരാടാനിറങ്ങുമ്പോൾ സമവാക്യങ്ങൾ ഇപ്രകാരമായിരുന്നു. എന്നാൽ ഈജിപ്തിനോട് തരിമ്പും അനുകമ്പ ഇല്ലാത്തവണ്ണം, സൗദിക്കെതിരെ നിർത്തിയിടത്തു നിന്നും റഷ്യ ആരംഭിച്ചു, ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ ഈജിപ്തിനെ തറപറ്റിച്ചു.

മൽസരം 10 മിനിറ്റ് പിന്നിടുമ്പോൾ ഇരുകൂട്ടരും ലീഡ‍് ലക്ഷ്യമിട്ട് ആക്രമിക്കുന്ന കാഴ്ച. പന്തു കൈവശം വെയ്ക്കുന്നതിലും, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇരു ടീമുകളും മത്സരിച്ചപ്പോൾ കടുത്ത മത്സരം ആണ് സെന്റ് പീറ്റേഴ്‌സ്ബർഗിലെ അറുപത്തിനായിരത്തിനു മുകളിൽ ഉള്ള കാണികൾ പ്രതീക്ഷിച്ചത്. ആതിഥേയരെ ഗോളടിക്കാതെ പിടിച്ചു നിർത്തി എന്നത് മാത്രമാണ് ജയം ലക്ഷ്യമാക്കിയിറങ്ങിയ സാലായും കൂട്ടരും ആദ്യ പകുതിയിൽ സമ്പാദിച്ചത്

ആദ്യപകുതിയിലെ ആക്രമണങ്ങളുടെ തുടർച്ചയുമായി രണ്ടാം പകുതിക്കിറങ്ങിയ റഷ്യയ്ക്ക് ഈജിപ്തിനെതിരെ ആദ്യ ഗോൾ നേടാനായത് സെല്‍ഫ് ഗോളിന്റെ സഹായത്താൽ, കളിയുടെ 47 മിനുട്ടിൽ അഹമ്മദ് ഫാത്തി വഴങ്ങിയ സെൽഫ് ഗോളിൽ റഷ്യ മുന്നിൽ. സ്‌കോർ 1 -0 .കേവലം ഒരു സെല്‍ഫ് ഗോളിൽ കളി അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന വണ്ണം റഷ്യൻ പട ഈജിപ്തിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചു കയറി. കളിയുടെ 59-ആം മിനുട്ടിൽ സൗദിക്കെതിരെ രണ്ടു ഗോൾ നേടിയ ചെരിഷേവ് ആണ് ഇത്തവണ സ്‌കോർ ചെയ്തത്. മത്സരത്തിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ഈജിപ്ത് പട ചിന്തിച്ചു തുടങ്ങും മുൻപ് 62 മിനുട്ടിൽ സ്യൂബയും സ്‌കോർ ചെയ്തതോടെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് റഷ്യ മുന്നിൽ.

തുടരെയുള്ള ഗോളുകളുടെ ആഘാതത്തിൽ പ്രത്യാക്രമണത്തിനു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈജിപ്തിന് ഒടുവിൽ ഒരു പിടി വള്ളി കിട്ടി. ബോക്‌സിനുള്ളില്‍ സോബ്‌നിന്‍, സലയെ വീഴ്ത്തിയതിന് റഫറി ഫ്രീ കിക്ക് നല്‍കുന്നു, പെനാല്‍റ്റിക്കായി വാദിച്ച് ഈജിപ്ത്, ഒടുവില്‍ തീരുമാനം വാറിന് വിട്ട, വീഡിയോ റീപ്ലേയിൽ പെനാൽറ്റി ആണെന്ന് ബോധ്യപ്പെടുന്നു, സൂപ്പർ തരാം സാലിഹ് എടുത്ത കിക്ക്‌ പാഴായില്ല സ്‌കോർ റഷ്യ 3 ഈജിപ്ത് 1 കളി അവസാനിക്കാൻ പതിനഞ്ചു മിനുട്ട് ഉള്ളപ്പോൾ ആയിരുന്നു സാലയുടെ ഗോൾ. അവസാന മിനുട്ടുകൾക്കിടയിൽ പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. കളിയവസാനിക്കുമ്പോൾ സെന്റ് പീറ്റേഴ്സ്ബർഗിലെ വലിയ സ്‌ക്രീനിൽ റഷ്യ 3 ഈജിപ്ത് 1 എന്ന സ്കോറിന് നേരെ ഫുൾ ടൈം എന്ന് തെളിഞ്ഞതോടെ റഷ്യയിൽ ആഘോഷങ്ങൾ ആരംഭിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍