UPDATES

ട്രെന്‍ഡിങ്ങ്

സമനിലയില്‍ കുരുങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സ്പെയിന്‍ പ്രീ ക്വാട്ടറിലേക്ക്

സ്പെയിനിനെ ഞെട്ടിച്ചു മൊറാക്കോ

കലിംഗാർഡ് സ്റ്റേഡിയത്തിൽ സ്പാനിഷ് പടയെ പിടിച്ചു കെട്ടി അറേബ്യൻ സിംഹങ്ങൾ, മുൻ ചാമ്പ്യന്മാരായ സ്പെയിൻ താരതമ്യേന ദുർബലരായ മൊറോക്കോയോട് (സ്കോർ 2 -2 ) സമനില വഴങ്ങി. രണ്ടു തവണ ലീഡ് വഴങ്ങിയ ശേഷം ആയിരുന്നു സ്പെയിനിന്റെ തിരിച്ചു വരവ്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും സ്പെയിൻ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.

മത്സരത്തിന്റെ ആദ്യ മിനുട്ടികളിൽ സ്പാനിഷ് ആധിപത്യം പ്രകടമായിരുന്നു, ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ മികച്ച നീക്കങ്ങളുമായി സ്പെയിൻ കളം നിറഞ്ഞു കളിച്ചു, എന്നാൽ കളിയുടെ ഗതിക്കെതിരായി മൊറോക്കോ ആദ്യ വെടി പൊട്ടിച്ചു, മൽസരത്തിന് 14 മിനിറ്റ് മാത്രം പ്രായം. തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ റാമോസിനെയും ജെറാർഡ് പിക്വെയേയും കബളിപ്പിച്ച് ബോട്ടയ്ബിന്റെ എണ്ണം പറഞ്ഞ ഫിനിഷിങ് മൊറോക്കോ മുന്നിൽ. സ്കോർ 1–0.പക്ഷെ മൊറോക്കോ ക്യാമ്പിൽ ഗോളിന്റെ ആഘോഷാരവങ്ങൾ അവസാനിക്കും മുൻപ് സ്പെയിൻ തിരിച്ചടിച്ചു. ആന്ദ്രെ ഇനിയേസ്റ്റയിൽനിന്ന് പന്തു സ്വീകരിച്ച് ബോക്സിനുള്ളിൽ ഇസ്കോയുടെ തകർപ്പൻ ഫിനിഷിങ്. സ്കോർ 1–1.

മത്സരം അര മണിക്കൂർ പിന്നിടുമ്പോൾ സ്പെയിൻ ആധിപത്യം തുടരുകയും, ഒറ്റപ്പെട്ട ആക്രമങ്ങളിലൂടെ മൊറോക്കോ ഞെട്ടിക്കുകയും ചെയ്യുന്ന കാഴ്ച, ഇതിനകം മൊറോക്കോ താരങ്ങൾക്ക് കിട്ടിയത് നാല് മഞ്ഞക്കാർഡ്. 1994ൽ മെക്സിക്കോ ബൾഗേറിയ മത്സരത്തിന് ശേഷം ആദ്യപകുതിയിൽ അഞ്ചു അഞ്ചു മഞ്ഞക്കാർഡ് വാങ്ങിയശേഷം ആദ്യമായാണ് ആദ്യപകുതിയിൽത്തന്നെ ഇത്രയേറെ മഞ്ഞക്കാർഡുകൾ അവർ വാങ്ങിക്കൂട്ടിയത്. പരുക്കൻ അടവുകളുടെ ഘോഷയാത്രയായിരുന്നു ആദ്യ പകുതിയിൽ.
ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ സ്പെയിൻ 1 ഉറുഗ്വേയ് 1

രണ്ടാം പകുതിക്കു മിനുട്ടുകൾ മാത്രം പ്രായമുള്ളപ്പോൾ വീണ്ടും മൊറോക്കോ സ്പാനിഷ് പാളയത്തിൽ പ്രകമ്പനം സൃഷ്ട്ടിച്ചു, പീക്കെക്കെതിരെ ഹാൻഡ് ബോൾ അപ്പീലിന് മൊറോക്കോ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും റഫറി വഴങ്ങിയില്ല. മിനുറ്റുകൾക്കകം മൊറോക്കയുടെ നോര്‍മിന്‍ അമ്രബതിന്റെ തകര്‍പ്പന്‍ ഷോട്ട്. തലനാരിഴക്ക് നഷ്ടമായി. ബോക്‌സിന് പുറത്ത് നിന്ന് എടുത്ത ബുള്ളറ്റ് ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക്. 74 മിനുട്ടിൽ കോച്ച് ഹിയറോ സ്പാനിഷ് പടയിൽ രണ്ടു മാറ്റങ്ങൾ വരുത്തി ഡീഗോ കോസ്റ്റയും തിയാഗോയും കയറി.പകരം മാര്‍ക്കോ അസെന്‍സിയോയും ഇയാഗോ അസ്പസും. എന്നാൽ കോസ്റ്റയുടെ അഭാവത്തിൽ സ്പെയിനിന്റെ ആക്രമങ്ങളുടെ മൂർച്ച കുറഞ്ഞു ഈ അവസരം മൊറോക്കോ പാഴാക്കിയില്ല തുടരെ നടത്തിയ ആക്രമങ്ങൾക്കൊടുവിൽ അവർ ലക്‌ഷ്യം കണ്ടു, ജാറഫ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെ പകരക്കാരനായി ഇറങ്ങിയ യൂസഫ് എന്‍ നെസ്‌റിയാണ് സ്‌കോര്‍ ചെയ്തത്. ജെല്ലിക്കെട്ടിന്റെ നാട്ടുകാരെ വീണ്ടും വിറപ്പിച്ചു കൊണ്ട് അറേബ്യൻ സിംഹങ്ങൾ, കളിയവസാനിക്കാൻ പത്തു മിനുട്ടു മാത്രം ബാക്കി മൊറോക്കോ മുന്നിൽ സ്‌കോർ 2 -1

അട്ടിമറി ഒഴിവാക്കാൻ അവസാന നിമിഷങ്ങളിൽ സ്പെയിൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.എന്നാൽ നിശ്ചിത സമയത്തിന് ശേഷം ഉള്ള എക്സ്ട്രാ ടൈമിൽ സ്പാനിഷ് പട ആശ്വാസ ഗോൾ കണ്ടെത്തി, കോര്‍ണര്‍ കിക്കില്‍ നിന്ന് ഇയാഗോ ആസ്പസാണ് ഗോള്‍ നേടിയത്, ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നെങ്കിലും വാറിലൂടെ അത് ഗോളായി പരിഗണിക്കുകയായിരുന്നു.

അവസാന സ്‌കോർ മൊറോക്കോ 2 – 2 സ്പെയിൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍