UPDATES

കായികം

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവരുള്‍പ്പടെ 1000-ഓളം റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്‌

Avatar

അഴിമുഖം പ്രതിനിധി

ആയിരത്തോളം റഷ്യന്‍ കായികതാരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ട്. സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടന്‍ ഒളിമ്പിക്‌സ്, പാരാഒളിമ്പിക്‌സ്, രാജ്യാന്തര മത്സരങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുത്ത 1000-ഓളം റഷ്യന്‍ കായിക താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ അറിവോടെയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതെന്നാണ് റിച്ചാര്‍ഡ് വാഡ-ക്ക്(ലോക ഉത്തേജക വിരുദ്ധ ഏജന്‍സി) നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുപ്പത്തോളം ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളാണ് പരിശീലകരുടെയും പരിശീലന സ്ഥാപനങ്ങളുടെയും ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യന്‍ കായിക രംഗത്തെ മരുന്നടിയെക്കുറിച്ചുള്ള റിച്ചാര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

റിച്ചാര്‍ഡിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അംഗീകൃത മരുന്നടിയാണ് റഷ്യയില്‍ നടക്കുന്നതെന്ന് ആരോപിച്ചിരുന്നു. 2014 സോച്ചി ശീതകാല ഒളിമ്പിക്‌സില്‍ പരിശോധനയ്‌ക്കെടുത്ത സാമ്പിളില്‍ ഉപ്പും, കാപ്പിയും ഉപയോഗിച്ച് കൃത്രിമം കാണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍