UPDATES

വൈറല്‍

ദുബായില്‍ 1004 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് റഷ്യന്‍ മോഡലിന്റെ ഫോട്ടോ ഷൂട്ട്‌

1004 അടി ഉയരമുള്ള കയാന്‍ ടവറിന് മുകളില്‍ നിന്നാണ് വിക്ടോറിയയുടെ അഭ്യാസം. വിക്ടോറിയയ്‌ക്കെതിരെ നിയമനടപടികള്‍ തുടങ്ങിയെങ്കിലും അവര്‍ യുഎഇയില്‍ നിന്ന് സ്ഥലം വിട്ട് കഴിഞ്ഞു.

പല തരത്തിലുള്ള സെല്‍ഫി ഭ്രാന്തുകള്‍ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അന്തമില്ലാത്ത സെല്‍ഫി ഭ്രമത്തിന്റെ ഭാഗമായുണ്ടായ അപകടത്തില്‍ പലരും മരിക്കുന്നുണ്ട്. എന്നാല്‍ ജീവന്‍ പണയം വച്ചുള്ള ഒരു സെല്‍ഫി ഇതര ചിത്രമെടുപ്പാണ് റഷ്യന്‍ മോഡലായ വിക്ടോറിയ ഒഡിന്റ്‌കോവ (23) നടത്തിയത്. ദുബായിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും തന്‌റെ അസിസ്റ്റന്റിന്റെ കയ്യില്‍ താഴേക്ക് തൂങ്ങി നിന്നാണ് സാഹസിക ഫോട്ടോ ഷൂട്ട് നടത്തിയത്. 1004 അടി ഉയരമുള്ള കയാന്‍ ടവറിന് മുകളില്‍ നിന്നാണ് വിക്ടോറിയയുടെ അഭ്യാസം. വിക്ടോറിയയ്‌ക്കെതിരെ നിയമനടപടികള്‍ തുടങ്ങിയെങ്കിലും അവര്‍ യുഎഇയില്‍ നിന്ന് സ്ഥലം വിട്ട് കഴിഞ്ഞു.

ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ 30 ലക്ഷത്തോളം പേരാണ് വിക്ടോറിയ്ക്ക് ഫോളോവേഴ്‌സ് ആയി ഉള്ളത്. 34 സെക്കന്റ് വരുന്ന ചെറു വീഡിയോ വ്യാപകമായി പ്രചരിച്ചു. അന്തമില്ലാത്ത ഈ ഭ്രാന്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ഹോങ്കോംഗില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ റൂഫിന്റെ അറ്റത്തിരുന്ന് യോഗ ചെയ്യുന്ന റഷ്യന്‍ ഫോട്ടാഗ്രാഫര്‍ ആന്‍ജെല നിക്കോളോയുടെ (23) ഫോട്ടോകള്‍ വൈറലായിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍