UPDATES

എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറില്‍: തുഷാര്‍ വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി യോഗം ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം മുസ്ലിംലീഗും കേരളകോണ്‍ഗ്രസും രണ്ടു ജില്ലകള്‍ വീതം വച്ച് കേരളത്തെ ഭരിക്കുകയാണെന്ന് എസ്എന്‍ഡിപി. ചേര്‍ത്തലയില്‍ എസ്എന്‍ഡിപി നടത്തിയ ആലോചനാ യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പിലാണ് ഈ വിമര്‍ശനമുള്ളത്. മലപ്പുറവും കോഴിക്കോടും വച്ച് ലീഗും ഇടുക്കിയും കോട്ടയവും വച്ച് കേരളാ കോണ്‍ഗ്രസും കേരളത്തെ ഭരിക്കുകയാണെന്നും ഇവിടത്തെ ഭൂരിപക്ഷ സമുദായങ്ങള്‍ ഉയര്‍ത്തെഴുതന്നേല്‍ക്കേണ്ട സമയമായി എന്നും കുറിപ്പില്‍ പറയുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍