UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

144 പ്രഖ്യാപിക്കാന്‍ മൂന്നാറില്‍ യുദ്ധമൊന്നുമില്ലല്ലോയെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ; ഒഴിപ്പിക്കല്‍ തുടരുന്നു

ജനങ്ങളെ ഭയപ്പെടുത്താനാണ് കുരിശ് പൊളിച്ചത്

മൂന്നാറില്‍ ഇന്നുരാവിലെ മുതല്‍ ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ തെമ്മാടിത്തരമാണെന്ന് സിപിഎം. 100 പോലീസുകാരുമായി ചെന്ന് കയ്യേറ്റം ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും സബ്കളക്ടറും മാധ്യമങ്ങളും ഭരണം കയ്യേറാമെന്ന് കരുതേണ്ടെന്നും ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. പാപ്പാത്തിമലയിലെ വലിയ കുരിശ് പൊളിച്ചതിനെതിരെ രംഗത്തെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എ 144 പ്രഖ്യാപിക്കാന്‍ മൂന്നാറില്‍ യുദ്ധമൊന്നും നടക്കുന്നില്ലെന്നും പ്രതികരിച്ചു.

ജനങ്ങളെ ഭയപ്പെടുത്താനാണ് പോലീസിന്റെയും സബ്കളക്ടറിന്റെയും ശ്രമം. അതിനാലാണ് കുരിശ് പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. അല്ലാതെ കുരിശ് പൊളിക്കുന്നത് എന്തിനാണ്. കയ്യേറ്റം ഒഴിപ്പിക്കുകയെന്നത് സിപിഎം നിലപാടാണെന്ന് പറഞ്ഞാണ് 144 പ്രഖ്യാപിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചത്.

കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും കാണേണ്ടതില്ല. അതില്‍ പുകമറയൊന്നും സ്വീകരിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്നും മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് താല്‍പര്യമില്ല. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥന തടഞ്ഞാല്‍ മതിയായിരുന്നു. കുരിശ് പൊളിച്ചതിലൂടെ ക്രിസ്തുമത വിശ്വാസികളെ മുഴുവന്‍ വേദനിപ്പിക്കുകയാണ് ചെയ്തത്.

ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ഇന്ന് രാവിലെ മുതല്‍ ദേവികുളം അഡീഷണല്‍ തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള വന്‍ സംഘം ഒഴിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍