UPDATES

ശര്‍മയും ചന്ദ്രന്‍ പിള്ളയും വിഎസിനെ കാണാന്‍ എത്തി

അഴിമുഖം പ്രതിനിധി

വി എസിനെ കാണാന്‍ ചന്ദ്രന്‍ പിള്ളയും എസ് ശര്‍മയും വേലിക്കകത്ത് വീട്ടിലെത്തി. വി എസ് അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തുന്നവരാണ് ഇരുവരും. സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി എസിനെ അനുനയിപ്പിക്കാനായി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇരുവരും ദൂതന്മാരായി എത്തിയിരിക്കുന്നത്. പിണറായി വിജയന്റെ കൂടെ താല്‍പര്യത്തോടെയാണ് ശര്‍മയും ചന്ദ്രന്‍ പിള്ളയും എത്തിയിരിക്കുന്നത്. വി എസിനെ എങ്ങനെയും സമ്മേളന വേദിയില്‍ എത്തിക്കുകയാണ് ഇരുവരിലും നിക്ഷിപ്തമായിരിക്കുന്ന ചുമതല.

കര്‍ശനമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വി എസിനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാന്‍ കേന്ദ്രനേതൃത്വം തന്നെ തീരുമാനിക്കുകയും അദ്ദേഹത്തിന്റെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞതിനുശേഷം മാത്രമെ തന്റെ നിലപാടുകള്‍ വ്യക്തമാക്കൂ എന്ന തീരുമാനത്തിലായിരുന്നു അച്യുതാനന്ദന്‍. എങ്കിലും രാവിലത്തെ കടുപ്പം കുറച്ച് ഒരനുരഞ്ജനത്തിന് തയ്യാറായതിനു പിന്നാലെയാണ് വി എസിന് വ്യക്തിപരമായി അടുപ്പുമുള്ള രണ്ടുനേതാക്കളെ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ഔദ്യോഗികപക്ഷം അയച്ചിരിക്കുന്നത്.

വി എസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെ ഗേറ്റ് കടക്കുന്നതിനിടയില്‍ ശര്‍മയും ചന്ദ്രന്‍ പിള്ളയും വന്ന കാറിനെ ചുറ്റി വി എസ് അനുകൂലികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. വി എസ് ഇല്ലെങ്കില്‍ പാര്‍ട്ടിയില്ല എന്നതരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു വി എസ് അനുകൂലികള്‍ മുഴക്കിയത്. രാവിലെ അച്യുതാനന്ദന്‍ വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ വേലിക്കകത്ത് വീടിന്റെ പുറത്ത് തടിച്ചുകൂടിയവരാണ് ഇപ്പോഴും പിരിഞ്ഞുപോകാതെ നില്‍ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍