UPDATES

ഒത്തുകളി; എന്ത് തെളിവാണ് ശ്രീശാന്തിനെതിരെയുള്ളതെന്ന് കോടതി

അഴിമുഖം പ്രതിനിധി

ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട് എസ്. ശ്രീശാന്ത് വാതുവയ്പ്പുകാരുടെ പക്കല്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകളുണ്ടോയെന്ന് കോടതി. ശ്രീശാന്തിന്റെ കൂട്ടുപ്രതി ജിജു ജനാര്‍ദ്ദനന്റെ വാദം കേള്‍ക്കുന്നതിനിടയിലാണ് ഡല്‍ഹിയിലെ പടാല്യ ഹൗസ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നത്. വാതുവയ്പ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനോ ഷോപ്പിംഗ് നടത്തിയത് അവര്‍ നല്‍കിയ പണം കൊണ്ടാണ് എന്നതിനോ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ കേസസില്‍ ശ്രീശാന്തിന്റെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന മാകോക്ക റദ്ദാക്കണമെന്നായിരുന്നു വാദത്തിനിടയില്‍ ശ്രീശാന്ത് പ്രധാനമായും കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. വാതുവയ്പ്പുകാരുമായി താന്‍ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. വാതുവയ്പ്പില്‍ തനിക്ക് പങ്കുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്നും വാതുവയ്പ്പുകാരനുമായി ജിജു ഫോണില്‍ സംസാരിക്കുമ്പോള്‍ തന്റെ പേര് പരാമര്‍ശിച്ചതുമാത്രമാണ് തനിക്കെതിരെ തെളിവായി പൊലീസ് ഉന്നയിക്കുന്നതുമെന്നായിരുന്നു ശ്രീശാന്ത് കോടതിയില്‍ ബോധിപ്പിച്ചത്. വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍