UPDATES

പാകിസ്ഥാന് തിരിച്ചടി: സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ശ്രീലങ്കയും പിന്മാറി

അഴിമുഖം പ്രതിനിധി

പാകിസ്ഥാന് വീണ്ടും തിരിച്ചടി. ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ശ്രീലങ്കയും പിന്‍മാറി. ഉച്ചകോടി ബഹിഷ്‌കരിക്കുവാന്‍ ഇന്ത്യ തീരുമാനിച്ചത്തിന്‍റെ പിന്നാലെ പിന്തുണയുമായി കൂടൂതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. നവംബര്‍  9,10 തീയതികളിലായാണ് സാര്‍ക് സമ്മേളനം നടക്കുന്നത്.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മ്യാന്‍മാറും മാലിദ്വീപുമാണ് ഇനി നിലപാട് പ്രഖ്യാപിക്കാനുള്ളത്. നിലവിലെ സാഹചര്യങ്ങളില്‍ വിജയകരമായൊരു സമ്മേളനത്തിനു സാധ്യതയില്ലെന്നു കണ്ടാണ് ഇന്ത്യ പിന്മാറിയത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍