UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പലത്തില്‍ കയറാത്തവരാണ് ശബരിമലയില്‍ പോകാന്‍ മുറവിളി കൂട്ടന്നത്; സംവിധായകന്‍ ജൂഡ് ആന്റണി

അഴിമുഖം പ്രതിനിധി

സ്ത്രീവാദികളെയും ആക്ടിവിസ്റ്റുകളെയും വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമ്പലത്തില് കയറാത്തവര്‍ ശബരിമല വിഷയത്തില്‍ ശബ്ദമുയര്‍ത്തുന്നത് മനസിലാകുന്നില്ലെന്നും ഹിന്ദു മതത്തിലെ സ്്ത്രീകള്‍ക്ക് ശബരിമലയില്‍ പോകണമെങ്കില്‍ അത് ആ മതത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ജൂഡ് ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ഉണ്ടായ സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ശബരിമലയിലെ വിഷയം ഒരു മതത്തിന്റെ ആഭ്യന്തരകാര്യാമാണെന്നും പുറത്തുനിന്നുണ്ടാകുന്ന വിമര്‍ശനങ്ങളും വിവാദങ്ങളും അനാവശ്യമാണെന്നുമുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്

ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ. മുത്തച്ഛന്റെ പുലയടിയന്തിരന്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ അതിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.

സാമൂഹിക രാഷ്ട്രീയവിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കാരുള്ള ജൂഡ് കഴിഞ്ഞ ദിവസം ക്രിസത്യന്‍ മതത്തിലെ ധൂര്‍ത്തിനെ എതിര്‍ത്തുകൊണ്ട് ഇടപ്പള്ളി പള്ളിയുടെ ആഡംബരത്തെ വിമര്‍ശിച്ച് ഇട്ട പോസറ്റ് ഏറെ ചര്‍ച്ചകള്‍ ഉണ്ടാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍