UPDATES

കേരളം

സുരേന്ദ്രന്‍ പറഞ്ഞത് ആര്‍എസ്എസ് നിലപാട് തന്നെ – ടി.ജി മോഹന്‍ദാസ്‌

Avatar

ടി.ജി  മോഹന്‍ദാസ്‌

(സ്ത്രീകളുടെ ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്വീകരിച്ച അനുകൂല നിലപാടിനോട് ബി ജെ പി യോജിക്കുന്നുണ്ടോ? വിവിധ സംഘ പരിവാര്‍ സംഘടനകള്‍ ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്. പ്രമുഖരായ ബി ജെ പി, സംഘപരിവാര്‍ നേതാക്കള്‍ പ്രതികരിക്കുന്നു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക– ആര്‍ത്തവം പ്രകൃതി നിയമം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം)

ശരിയായ ആര്‍എസ്എസ് ലൈനില്‍ നിന്നുള്ള ഒരഭിപ്രായമാണ് കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. അടിസ്ഥാനപരമായി ആര്‍എസ്എസ് നിലപാട് അത് തന്നെയാണ്. ആ നിലപാട് ആര്‍എസ്എസിന്‍റെ സര്‍ കാര്യവാഹക് ഭയ്യാജി ജോഷി പറഞ്ഞിട്ടുള്ള കാര്യമാണ്. വാസ്തവത്തില്‍ ഇത് ഇപ്പോഴൊന്നും ഉള്ള നിലപാടല്ല; 80-കളില്‍ തന്നെ ശബരിമലയില്‍ സ്ത്രീ പ്രവേശനം ആകാം എന്ന് ഞങ്ങള്‍  വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടയ്ക്കിടയ്ക്ക് ഇത് പൊങ്ങി വരാറുണ്ട്, അപ്പോഴൊക്കെ ആര്‍എസ്എസ് ഈ നിലപാട് എടുത്തിട്ടുമുണ്ട്.

തൃപ്തി ദേശായിയോട് ആര്‍എസ്എസ് യോജിക്കുന്നില്ല. അവിടെ പോയിട്ട് ചവിട്ടി തുറന്നു കയറും എന്ന് പറയുന്നത് മര്യാദയല്ല. വലിയൊരു സമൂഹത്തില്‍ പല അഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ട്. അതിങ്ങനെ ചര്‍ച്ച ചെയ്ത്, ചര്‍ച്ച ചെയ്ത് പല വര്‍ഷങ്ങള്‍ കൊണ്ടാണ് ഓരോ മാറ്റവും കൊണ്ട് വരുന്നത്. നവോഥാന നായകര്‍ പോലും അങ്ങനെയായിരുന്നു. മറ്റേ വഴി എന്ന് പറഞ്ഞു കഴിഞ്ഞാല്‍ വെറുതെ അടിയും പിടിയും ഉന്തും തള്ളും ഉണ്ടാക്കാം എന്നല്ലാതെ കാര്യം നടക്കുകയില്ല. 

സംഘ നേതൃത്വം ഒരിക്കലും സ്ത്രീകള്‍ക്ക് എതിരെയുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. സംഘപ്രവര്‍ത്തര്‍ക്ക് ആ നിലപാടിനോട് യോജിപ്പില്ലാത്തവരും ഉണ്ടാകും. അതില്‍ തെറ്റ് എന്താണ്? പൊതുവേ എല്ലാ കാര്യങ്ങളും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ കാണുന്നത് കൊണ്ടാണ് ഈ പ്രശ്നം. പാര്‍ട്ടി ഒന്ന് പറഞ്ഞാല്‍ പിന്നെ എതിര്‍ സ്വരങ്ങള്‍ പാടില്ല. എതിര്‍ പറഞ്ഞാല്‍ അവന്‍ കുലംകുത്തിയാണ്. അങ്ങനെ ഒരു നയം ആര്‍എസ്എസിനില്ല. ഉണ്ടാകാനും പാടില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ള സംഘടനയാണ് ആര്‍എസ്എസ്. സംഘത്തിന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും.  

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഉദ്ദേശശുദ്ധി വേണം ചോദ്യം ചെയ്യേണ്ടത്. നേരത്തെ ഇവര്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റണം എന്ന അഭിപ്രായക്കാര്‍ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് സുപ്രീം കോടതിയില്‍ ശബരിമല കേസ് വന്നപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഒരക്ഷരം മിണ്ടിയില്ല. കയറ്റണം എന്നും പറഞ്ഞില്ല, കയറ്റണ്ട എന്നും പറഞ്ഞില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മിണ്ടി. കാരണം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് പേടിയുണ്ട്. കയറ്റരുത് എന്ന് പറയുന്നവരുടെ വോട്ട് നഷ്ടപ്പെടും എന്ന പേടിയുണ്ട്. അതുകൊണ്ട് അവര്‍ മിണ്ടിയില്ല. ഇപ്പോള്‍ മിണ്ടുന്നു. മിണ്ടുമ്പോള്‍ പോലും സുപ്രീം കോടതിയിലെ സത്യവാങ്മൂലം സര്‍ക്കാര്‍ മാറ്റിയോ?  ഇപ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് നിലനില്‍ക്കുന്നത്. എന്താ മാറ്റാത്തത്? മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് രാഷ്ട്രീയ അജണ്ടയാണ്. ഒരു കാലത്ത് ഭഗവാന് എന്തിന് കാവല്‍ എന്ന് ചോദിച്ച നായനാരുടെ ടീം ആണ് ഇവര്‍. അവര്‍ക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഹിന്ദു സമൂഹത്തിനോട് ഉള്ളത്? വോട്ട് അല്ലാതെ അവര്‍ക്ക് വേറെ ഒന്നും നോട്ടമില്ല.

(ആര്‍എസ്എസ് ബൌദ്ധികവിഭാഗം തലവന്‍ ടി ജി മോഹന്‍ദാസ് അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍