UPDATES

ശബരിമലയും പരാജയത്തിന് കാരണമായി എന്ന് സിപിഎം

പരാജയം താല്‍ക്കാലിക തിരിച്ചടിയാണ്. നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കുമെന്നും സിപിഎം അവകാശപ്പെടുന്നു.

ശബരിമല യുവതീപ്രവേശന പ്രശ്‌നവും ലോക്‌സഭ തികഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ തിരിച്ചടിക്ക് കാരണമായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വിലതുപക്ഷത്തിനായി. ഇതിലേയ്ക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. മോദി തുടര്‍ന്നാലുള്ള അപകടം ഫലപ്രദമായി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫിനായി. എന്നാല്‍ ഇതില്‍ നേട്ടമുണ്ടാക്കിയത് യുഡിഎഫ് ആണ്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് തിരുത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചെയ്തിരിക്കുന്നത്.

ബി.ജെ.പിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.ഐ(എം)ന്റെയും അംഗബലം വര്‍ദ്ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) ജനങ്ങളെ സമീപിച്ചത്‌. പക്ഷെ ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ കോണ്‍ഗ്രസ്സിനേ കഴിയൂയെന്ന ചിന്തയിലാണ്‌ വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തത്‌. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ്‌ ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന്‌ ഇടതുപക്ഷത്തിന്‌ വേണ്ടത്ര കഴിഞ്ഞില്ല. അതോടൊപ്പം ഇടതുപക്ഷത്തിന്‌ സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.

വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇതിലേക്ക്‌ നയിച്ച കാരണങ്ങളെക്കുറിച്ച്‌ പാര്‍ടി പ്രത്യേകം പരിശോധിക്കും.
ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കും. അതേസമയം പരാജയം താല്‍ക്കാലിക തിരിച്ചടിയാണ്. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത്‌ കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.

കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജ് ബബ്ബര്‍ അടക്കമുള്ള പിസിസി പ്രസിഡന്റുമാര്‍ രാജിക്കത്ത് നല്‍കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍