UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയുടെ സെല്‍ഫ് ഗോളിന് എന്റെ വക 500 ; ആഷിഖ് അബുവിനെ ട്രോളി ശബരിനാഥന്‍

25,000 പിഴ അടക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഫേസ്ബുക്ക് ബക്കറ്റ് പിരിവ് നടത്തിയാല്‍ അത് അടിപൊളിയാകും

സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിന് 25,000 രൂപ പിഴ വിധിച്ചതില്‍ സംവിധായകന്‍ ആഷിഖ് അബുവിനെ ട്രോളി കെ എസ് ശബരിനാഥന്‍ എംഎല്‍എ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരേ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്റെ വക 500 എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ആഷിഖ് അബു പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ സെന്‍കുമാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ തിരിച്ചടി നേരിടുമ്പോള്‍ അതേ ഹാഷ് ടാഗ് പ്രചാരണം ആഷിഖിനെതിരേയുള്ള പരിഹാസമാക്കിയിരിക്കുകയാണ് ശബരിനാഥ്.

UDF സര്‍ക്കാരിന്റെ സമയത്ത് ശ്രീ K.M മാണിക്ക് പാലായിലേക്ക് ‘എന്റെവക 500 രൂപ’ നല്‍കിയ യുവസംവിധായകന്‍ Rs 25,000 പിഴ അടക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഫേസ്ബുക്ക് ബക്കറ്റ് പിരിവ് നടത്തിയാല്‍ അത് അടിപൊളിയാകും.
പദ്ധതിക്ക് പേര് ഞാന്‍ പറയാം : ‘പിണറായിയുടെ സെല്‍ഫ് ഗോളിന് എന്റെ വക 500 ‘ എന്നായിരുന്നു ശബരിനാഥന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍