കെഎസ് ശബരിനാഥന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എന്‍ ശക്തന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ശബരി സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 9.30-നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഭരണ, പ്രതിപക്ഷ നിരകളിലെ എംഎല്‍എമാരുടെ അനുഗ്രഹം വാങ്ങിയശേഷമാണ് ശബരി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഭരണപക്ഷത്ത് 74 പേരായി. അമ്മ എംടി സുലേഖ, ജ്യേഷ്ഠന്‍ അനന്തപത്മനാഭനും ശബരിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയിരുന്നു. ഇന്നലെയാണ് മുന്‍ സ്പീക്കറായിരുന്ന കാര്‍ത്തികേയന്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന അരുവിക്കര മണ്ഡലത്തില്‍ നിന്ന് മകന്‍ കെ എസ് ശബരിനാഥന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ശബരിയുടെ സത്യപ്രതിജ്ഞ സ്പീക്കര്‍ ശക്തന്‍ നാടാര്‍ക്ക് ഒരു റെക്കോര്‍ഡ് കൂടെ സമ്മാനിച്ചു. അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുക്കുകയെന്നതായിരുന്നു അത്. പ്രോടേം സ്പീക്കറുടെ റോളില്‍ ജി കാര്‍ത്തികേയന് ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തിരുന്നു. പതിനാലാം നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എ സ്ഥാനവും ശബരിക്ക് ലഭിച്ചു. ഇതുവരെ ഹൈബി ഈഡനായിരുന്നു നിയമസഭയിലെ ബേബി എംഎല്‍എ.