UPDATES

നടക്കാത്ത ബഡ്ജറ്റിൽ ഭരണപക്ഷം ചർച്ച നടത്താൻ പോകുന്നു; കോടിയേരി

അഴിമുഖം പ്രതിനിധി

എംഎൽഎമാർക്കെതിരെയുള്ള നടപടിക്ക് ശേഷം നാല് ദിവസത്തേക്ക് സഭാനടപടികൾ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. ഇനി 23നാണ് സഭ വീണ്ടും ചേരുക. അന്ന്തന്നെ വോട്ട് ഓൺ അക്കൌണ്ട് ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് തീരുമാനം.

അതെസമയം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ഏകപക്ഷീയമായ നടപടിയാണ് ഭരണപക്ഷം എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. അടിയന്തിരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തേടിക്കൊണ്ടുള്ള പ്രസംഗത്തിന് അനുമതി പോലും നൽകാതെയാണ് ഇന്നത്തേക്ക് സഭ പിരിച്ച് വിട്ടിട്ടുള്ളത്. മാണി രാജി വെക്കുന്നതുവരെ സമരം ശക്തമായി തുടരും എന്നും അദ്ദേഹം പറഞ്ഞു.

ചേരാത്ത സഭയിൽ നടക്കാത്ത ബജറ്റിനെക്കുറിച്ച് ചർച്ച നടത്തുമെന്നാണ് ഭരണപക്ഷം പറയുന്നത്. ഇതെങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു. കെഎംമാണി കേരളത്തിന് തീരാത്ത കളങ്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. മാണി തന്നെ ബജറ്റ് അവതരിപ്പിക്കണമെന്നത് സർക്കാരിൻറെ ദുർവ്വാശിയായിരുന്നു എന്നും വിഎസ് അറിയിച്ചു.

ലൈംഗികമായി പീഡിപ്പിച്ചവർക്കെതിരെ നടപടിയില്ല. ശിവദാസൻ നായർ ഞരമ്പു രോഗിയായ ദുശ്ശാസനനെപ്പോലെയാണ് പെരുമാറിയതെന്നും വിഎസ് ആരോപിച്ചു. സഭയിൽ നടന്നത് ചുംബന സമരമല്ലേ. ഭരണപക്ഷ അംഗങ്ങൾ പരസ്പരം ചുംബിച്ചത് സ്വവർഗരതിയായി കണക്കാക്കേണ്ടതല്ലേ എന്നും ഇതിനെതിരെ കേസെടുക്കണമെന്നും വിഎസ് പറഞ്ഞു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍