UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശസ്ത ഖവാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു

അഴിമുഖം പ്രതിനിധി

സല്‍മാന്‍ ഖാന്‍ പ്രധാന നടനായി അഭിനയിച്ച ‘ഭജ്രംഗി ഭായ്ജാനി’ലെ ഗാനം തന്റെ മനോഹരമായ ഖവാലി ഗാനം കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന ആരോപണം ഉന്നയിക്കുന്നതോടെയാണ് ഇന്ത്യയില്‍ അംജദ് സാബ്രിയെന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. ഗാനത്തിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കളായ സാബ്രി സഹോദരങ്ങള്‍ പകര്‍പ്പവകാശ ലംഘനത്തിന് കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ ആവലാതി നിലനില്‍ക്കെ സാബ്രി സഹോദരന്മാരില്‍ ഒരാള്‍ ഇന്ന് വൈകുന്നേരം കറാച്ചിയില്‍ വെടിയേറ്റു മരിച്ചു. വെടിവച്ചത് ആരെന്നു തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല,

 

തന്റെ വാഹനമായ ഹോണ്ട സിവിക്കില്‍ കറാച്ചിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് അംജദ് സാബ്രി അക്രമിക്കപ്പെട്ടത്.

സാബ്രി സഹോദരന്മാരില്‍ ഇളയ സഹോദരനാണ് അംജദ് സാബ്രി. ഖവാലി ആലാപനത്തെ ലോകപ്രശസ്തിയിലെത്തിച്ച രണ്ടുപേരാണ് അംജദ് സഹോദരന്മാര്‍. 1970 കളില്‍ ഖവാലി ആലാപനം ഖുലാം സാബ്രി, അംജദ് സാബ്രി സഹോദരങ്ങളിലൂടെ പുതിയ ആസ്വാദന തലം കണ്ടെത്തിയതിലൂടെയാണ് സാബ്രി കുടുംബം ലോകത്തിന്റെ ശ്രദ്ധയില്‍ വരുന്നത്.

1970 ഡിസംബര്‍ 23-നാണ് അംജദ് സാബ്രി ജനിച്ചത്. സാബ്രി ഗ്രൂപ്പിലെ പുതിയ മെമ്പര്‍ ആയിരുന്നു അദ്ദേഹം. ഖവാലി ആലാപനന്തിന്റെ മുഖമായിരുന്ന മക്ബൂല്‍ സാബ്രിയുടെ മരുമകനാണ് അംജദ് സാബ്രി. ഖുലാം സാബ്രിയുമായിചേര്‍ന്ന് മക്ബൂല്‍ സാബ്രി ഖവാലി ആലാപനത്തെ ലോകത്തിനുമുന്‍പില്‍ അന്‍പതുകളുടെ അവസാനങ്ങളില്‍ പുതിയ തലങ്ങളിലേക്ക് എത്തിച്ചു.

തന്റെ പിതാവ് ഖുലാം ഫരീദിന്റെയും അമ്മാവന്‍ മക്ബൂല്‍ സാബ്രിയുടെയും പാത പിന്തുടര്‍ന്ന് തന്റെ കുടുംബത്തിന്റെ അന്തസ്സും സല്‍പ്പേരും നിലനിര്‍ത്തുന്നതില്‍ അംജദ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

 

തെജ്ദാര്‍എഹാരം, ഭര്‍ ദോ ജോളി എന്നിവയടക്കം നിരവധി മികച്ച ഗാനങ്ങള്‍ സാബ്രി സഹോദരന്മാരുടെതായിട്ടുണ്ട്. പുതിയകാല ആസ്വാദകര്‍ക്കായി അംജദ് പിന്നീട് ഈ രണ്ടു ഗാനങ്ങളും പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

 

ഗായകരുടെ കുടുംബത്തില്‍ നിന്നും വരുന്ന ആളായിരുന്നിട്ടുകൂടി അതില്‍ അഭിമാനം കൊണ്ടിരിക്കാതെ ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനും സംഗീത ലോകത്തിന് പുതിയ സംഭാവനകള്‍ നല്‍കാനും അംജദ് എന്നും ശ്രദ്ധിച്ചിരുന്നു. കലാകാരന്‍മാരുടെ സമരങ്ങളിലും ആഘോഷങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു അംജദ്.

ഖവാലി സംഗീതം കോക്ക് സ്റ്റുഡിയോ വേദികളിലാകട്ടെ സെലിബ്രിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാനങ്ങളിലാകട്ടെ പാക്കിസ്ഥാന്റെ സാംസ്‌കാരിക ഇടങ്ങളിലെല്ലാം വളരെ സജീവമായിരുന്നു അംജദ്.

സല്‍മാന്‍ ഖാന്‍ അഭിനയിച്ച സിനിമയായ ഭജ്രംഗി ഭായ്ജാനിലെ ഭര്‍ ദോ ജോളി തന്റെ ഗാനമാനെന്നും പകര്‍പ്പവകാശലംഘനമാണ് നടന്നതെന്നും അംജദ് ആരോപിച്ചിരുന്നു. സിനിമയുടെ സംവിധായകനായ കബീര്‍ ഖാനെതിരെയും സിനിമയുടെ ഗായകനെതിരേയും കേസ് ഫയല്‍ ചെയ്യുമെന്നും അംജദ് അറിയിച്ചിരുന്നു.

 

സാബ്രി സഹോദരങ്ങള്‍ ആലപിച്ച യഥാര്‍ത്ഥ ഭര്‍ ദോ ജോളി:

 

http://videos.urduwire.com/naats/amjad-sabri/bhar-do-jholi-qawwali

സല്‍മാന്‍ഖാന്‍ ചിത്രത്തിലെ ഗാനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍