UPDATES

എഡിറ്റര്‍

സച്ചിന്റെ 100 അന്തരാഷ്ട്രാ സെഞ്ച്വറികളുടെ ഫോട്ടോ ആല്‍ബവുമായി ക്രിക്കറ്റ് അഡിക്റ്റര്‍

അഴിമുഖം പ്രതിനിധി

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളത്തില്‍ നിന്ന് വിടവാങ്ങിയിട്ടും ആരാധകര്‍ക്ക് അദ്ദേഹത്തിനോടുള്ള ആരാധനയ്ക്ക് കുറവൊന്നുമില്ല. ഇത്തവണ ആരാധകര്‍ ഒരുക്കിയിരിക്കുന്നത് സച്ചിന്റെ 100 അന്തരാഷ്ട്രാ സെഞ്ച്വറികളുടെ ഫോട്ടോ ആല്‍ബമാണ്. സച്ചിന്റെ ആദ്യത്തെ അന്തരാഷ്ട്രാ സെഞ്ച്വറി 1990-ല്‍ ഇംഗ്ലണ്ടിനെതിരയുള്ള ടെസ്റ്റ് മാച്ചിലായിരുന്നു. അന്താരാഷ്ട്ര കരിയറില്‍ സച്ചിന്‍ നേടിയ സെഞ്ച്വറി ഏത് ടീമിനോട്, ഏതു വര്‍ഷം, എത്ര റണ്‍സ്, ടെസ്റ്റിലാണോ ഏകദിനത്തിലാണോ, തുടങ്ങിയ വിവരങ്ങളും ഫോട്ടോ ആല്‍ബത്തില്‍ കുറിച്ചിട്ടുണ്ട്. ക്രിക്കറ്റ് അഡിക്റ്റര്‍ എന്ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ഫോട്ടോ ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. 

കൂടുതല്‍ കാഴ്ചകള്‍ക്ക്- https://goo.gl/lz1Zuc

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍