UPDATES

പഴയ നോട്ടുകള്‍ ആശുപത്രിയില്‍ സ്വീകരിച്ചില്ല; കേന്ദ്രമന്ത്രിയുടെ സഹോദരന്റെ മൃതദേഹം വിട്ടു കിട്ടാന്‍ താമസിച്ചു

അഴിമുഖം പ്രതിനിധി

പഴയ നോട്ടുകള്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കാത്തതിനാല്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി സദാനന്ദ ഗൗഡയുടെ സഹോദരന്റെ മൃതദ്ദേഹം വിട്ടു കിട്ടാന്‍ താമസിച്ചു. തുടര്‍ന്ന് ചെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കിയത്. മംഗലപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. സദാനന്ദ ഗൗഡയുടെ സഹോദരന്‍ ഡി വി ഭാസ്‌കര്‍ ഗൗഡ(54) മരണത്തെ തുടര്‍ന്നുണ്ടായ ആശുപത്രി അധികൃതരുടെ നടപടി വിവാദമായിട്ടുണ്ട്.

13 ലക്ഷം രൂപയുടെ ആശുപത്രി ബില്ലിന്റെ അടക്കേണ്ട ബാക്കി തുകയായ 48,000രൂപയ്ക്ക് പഴയ നോട്ട് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പഴയ നോട്ട് സ്വീകരിക്കാനുള്ള സര്‍ക്കുലര്‍ ഒന്നും റിസര്‍വ് ബാങ്കിന്റെ ഭാഗത്തു നിന്നു വന്നിരുന്നില്ല. സര്‍ക്കാര്‍ ആശുപത്രി മാത്രം ആ സര്‍ക്കുലര്‍ പിന്തുടര്‍ന്നാല്‍ മതി എന്നാണ് കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം.

തുടര്‍ന്ന് ബില്‍തുക ചെക്കായി അടച്ചതിന് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ആശുപത്രി അധികൃതര്‍, മൃതദ്ദേഹം സദാനന്ദ ഗൗഡക്ക് വിട്ടുനല്‍കിയത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് സദാനന്ദ ഗൗഡ പ്രതികരിച്ചു.

ഭാസ്‌കര്‍ ഗൗഡ ദക്ഷിണ കര്‍ണാടകത്തിലെ കൃഷികാരനാണ്. അസുഖ ബാധിതനായ ഭാസ്‌കര്‍ രണ്ടാഴ്ചയിലേറെയായി ആശുപത്രിയിലായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍