UPDATES

ഗാന്ധി എന്റെ മാതൃകയല്ല, ഞാന്‍ വണങ്ങുന്നത് ഗോഡ്‌സയെ; സ്വാധി പ്രാചി

അഴിമുഖം പ്രതിനിധി

പാകിസ്താനിലേക്കു പോയൊക്കോ മുദ്രാവാക്യവുമായി വീണ്ടും ലോക്‌സഭ അംഗ സ്വാധി പ്രാചി. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരോടാണ് പ്രാചിയുടെ ആഹ്വാനം. പാക് അഭിനേതാക്കളെ പിന്തുണച്ച സല്‍മാന്‍ ഖാന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് അവര്‍ സംസാരിച്ചത്.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെയാണു ബോളിവുഡില്‍ നിന്നും പാക് ചലച്ചിത്രപ്രവര്‍ത്തകരെ വിലക്കുന്നത്. അയല്‍രാജ്യത്തു നിന്നു ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളോടും സങ്കേതികപ്രവര്‍ത്തകരോടും ആദ്യം ഇന്ത്യവിടാന്‍ ആവശ്യപ്പെട്ടത് ശിവ്‌സേന, എംഎന്‍എസ് എന്നീ രാഷ്ട്രീയ സംഘടനകളാണ്. ഇതിനു പിന്നാലെ ബോളിവുഡിലെ നിര്‍മാതക്കളുടെ സംഘടന പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തു. എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള താരങ്ങളെ പിന്തുണച്ചുകൊണ്ട്, കലാകാരന്‍മാര്‍ തീവ്രവാദികളല്ലാ എന്നു ചൂണ്ടിക്കാട്ടി സല്‍മാന്‍ ഖാന്‍ രംഗത്തു വന്നു. 

ഈ നിലപാടാണ് സ്വാധി പ്രാചിയെ ചൊടിപ്പിച്ചത്. പാക് കലാകാരന്‍മാരുടെ അവരുടെ കഴിവ് സ്വന്തം രാജ്യത്ത് പ്രകടപ്പിക്കട്ടേയെന്നും ബോളിവൂഡിലെ താരങ്ങള്‍ക്ക് അവരോട് അനുതാപം ഉണ്ടെങ്കിലും അവരും പാകിസ്താനിലേക്കു പോയ്‌ക്കോട്ടെയെന്നുമാണു സ്വാധി പ്രാചി പറയുന്നത്. സല്‍മാന്റെയും ഷാരുഖിന്റെയും ആമിറിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു പ്രാചിയുടെ പരിഹാസം.

അയല്‍രാജ്യവുമായി സമാധനത്തില്‍ കഴിയാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിനു മുമ്പായി അയല്‍ക്കാരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും സ്വാധി പ്രാചി പറയുന്നു.

ഇതിനെക്കാള്‍ വിവാദമായൊരു പ്രസ്താവന അവരുടെ ഭാഗത്തു നിന്നും വന്നത് ഗാന്ധിയെ കുറിച്ചായിരുന്നു. കശ്മീര്‍ വിഭജനത്തിന് ഗാന്ധി ഉത്തരവാദിയാമെന്ന് ആരോപിച്ച സ്വാധി പ്രാചി വ്യക്തമാക്കുന്നത്, ഗാന്ധി ഒരിക്കലും തന്റെ മാതൃകയായിട്ടില്ലെന്നും താന്‍ വണങ്ങുന്നത് നാഥുറാം ഗോഡ്‌സെ ആണെന്നും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍