UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാധ്വി പ്രാചിയുടെ സ്വപ്‌നം: മുസ്ലിം മുക്ത ഇന്ത്യ

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ത്യയെ കോണ്‍ഗ്രസ് മുക്ത രാജ്യമാക്കണമെന്ന സ്വപ്‌നവുമായി മുന്നേറുമ്പോള്‍ സംഘപരിവാര്‍ സംഘടനയായ വി എച്ച് പിയുടെ നേതാവായ സാധ്വി പ്രാചിയുടെ സ്വപ്‌നം മുസ്ലിങ്ങളില്ലാത്ത ഇന്ത്യയാണ്. വിവാദ പ്രസ്താവനകള്‍ ഏറെ നടത്തിയിട്ടുള്ള നേതാവാണ് സാധ്വി. ഇന്ത്യയെ മുസ്ലിംമുക്തമാക്കാനുള്ള സമയമാണിതെന്ന് പ്രാചി പറയുന്നു.

കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന ദൗത്യം സാക്ഷാത്കരിച്ചുവെന്ന് അവര്‍ പറയുന്നു. ഇന്ത്യയെ മുസ്ലിം മുക്തമാക്കുന്നതിന് പ്രവര്‍ത്തനം തുടങ്ങിയെന്നും അവര്‍ പറയുന്നു. ഒരു കടയൊഴിപ്പിക്കുന്നതിനെ തുടര്‍ന്ന് രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റ ജാര്‍ഖണ്ഡിലെ റൂര്‍ക്കിയിലാണ് പ്രാചി പുതിയ വിവാദ പ്രസ്താവന നടത്തിയത്.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ 300 സീറ്റുകള്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുമെന്നും പ്രാചി പറയുന്നു. പ്രാചിയെ പോലെ തന്നെ വിവാദ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധി നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍