UPDATES

ബോളിവുഡിലെ ഖാന്‍മാരെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണം: ബിജെപി നേതാവ് സാധ്വി പ്രാച്ചി

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരരാജാക്കന്‍മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്ന് ബിജെപി നേതാവ് സാധ്വി പ്രാച്ചി. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നവരാണിവര്‍. അതിനാല്‍ ഇവരുടെ മൂന്ന് പേരുടേയും സിനിമയുടെ പോസ്റ്ററുകള്‍ കീറി കത്തിച്ച് ഹോളി ആഘോഷിക്കണമെന്നും സാധ്വി ആവശ്യപ്പെട്ടു. ഡെറാഡൂണില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാധ്വി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. രാജ്യത്ത് മറ്റ് സമുദായങ്ങള്‍ക്കൊപ്പം സന്തുലനം പാലിക്കാന്‍ ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നും അവര്‍ പറഞ്ഞു.

ഘര്‍ വാപസി, ലൗ ജിഹാദ്, മദര്‍ തെരേസക്കെതിരായ പരാമര്‍ശം, സാക്ഷി മഹാരാജിന്റെ പ്രസ്താവന എന്നിവയ്ക്ക് പിന്നാലെ വന്നിട്ടുള്ള സാധ്വി പ്രാച്ചിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആളുകളുടെ സ്വകാര്യ ജീവിതത്തെയും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും സംഘപരിവാര്‍ എന്തുകൊണ്ടാണ് ബഹുമാനിക്കാത്തതെന്ന് ശശി തരൂര്‍ എംപി ചോദിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍