UPDATES

ഓഫ് ബീറ്റ്

for tomarow സഫാരി ടി.വിയുടെ വിജയത്തിന് പിന്നില്‍ മാറിവരുന്ന മലയാളിയുമുണ്ട്

Avatar

സന്ദീപ് വെള്ളാരംകുന്ന്‌

വിനോദ ചാനലുകളുടെ ഇടയിലേക്ക് 24 മണിക്കൂറും വാര്‍ത്തകളുമായി ഇന്ത്യാവിഷന്‍ ചാനലെത്തിയപ്പോള്‍ നിരവധി പേര്‍ നെറ്റിചുളിച്ചു. 24 മണിക്കൂറും ആര് വാര്‍ത്ത കാണും, കേള്‍ക്കും, എന്ത് വാര്‍ത്ത സംപ്രേഷണം ചെയ്യും, തുടങ്ങിയവ അവയില്‍ ചിലത് മാത്രം. എന്നാല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ച് ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും വിവിധ വാര്‍ത്താ ചാനലുകളിലൂടെ വേണു ബാലകൃഷ്ണനും നികേഷും സിന്ധു സൂര്യകുമാറും ഷാനിയും റാണി ജോര്‍ജ്ജും ഒക്കെ മലയാളിയുടെ ടിവി മുറിയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായി. പത്ര മുത്തശ്ശിമാരും പുത്തന്‍കൂറ്റുകാരുമൊക്കെ ടിവി ചാനലിന്റെ വഴിയിലേക്കെത്തി. മലയാളിയുടെ വാര്‍ത്താശീലത്തില്‍ സമൂല പരിവര്‍ത്തനം കൊണ്ടുവന്ന ഇന്ത്യാവിഷന്‍ സാമ്പത്തിക പരാധീനതയില്‍ മുടന്തി തുടങ്ങി വീണുപോകുമെന്ന അവസ്ഥയില്‍ എത്തുന്ന കാലത്താണ് കേരളീയരുടെ കാഴ്ചാ അനുഭവത്തിലേക്ക് പുത്തന്‍ പരീക്ഷണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര സഫാരി ടിവിയുമായി എത്തുന്നത്. ഒരു സമ്പൂര്‍ണ യാത്രാ, ഇന്‍ഫോടെയിന്‍മെന്റ് ചാനല്‍.

പരസ്യം മാത്രം കൈമുതലായി പ്രവര്‍ത്തിക്കുന്ന ചാനല്‍ രംഗം കേരളത്തില്‍ പ്രതിസന്ധിയുടെ കൊടുമുടി കയറുന്ന കാലം കൂടിയാണിത്. ഇന്ത്യാവിഷന്‍ പോലുള്ള ചാനലുകള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടേണ്ടി വരുമ്പോഴും പുതുതായി ചാനല്‍ രംഗത്തു മുതലിറക്കുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു. ഇനിയും ഏതാനും വിനോദ, വാര്‍ത്താ ചാനലുകള്‍ അണിയറയില്‍ മലയാളികളുടെ സ്വീകരണ മുറിയിലെത്താന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയുമാണ്. ചാനല്‍ രംഗം പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുമ്പോഴും വേറിട്ട പരീക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് ഈ രംഗത്തു മുന്നേറാനാവുമെന്നു തെളിയിക്കുകയാണ് സഫാരി ടിവിയെന്ന ട്രാവല്‍ ചാനലിന്റെ വിജയം.

കേരളത്തിലും മറുനാടുകളിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ചാനലുകളിലൊന്നായി മാറാന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ സഫാരി ടിവിക്കു കഴിഞ്ഞുവെന്നതിലാണ് സമാന്തര ചാനലുകള്‍ക്കും മലയാളത്തില്‍ സാധ്യതയുണ്ടെന്നു തെളിയിക്കപ്പെടുന്നത്. 2013 നവംബര്‍ ഒന്നിന് മലയാളത്തിലെ ആദ്യത്തെ യാത്രാ ചാനല്‍ എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ച സഫാരി ടി വിയുടെ വിജയത്തിനു പിന്നില്‍ വ്യത്യസ്തമായ ഉള്ളടക്കം പ്രധാനം ചെയ്യാന്‍ കഴിഞ്ഞുവെന്നതു തന്നെ. സാധാരണ മലയാളം ചാനലുകളില്‍ അവതാരകരുടെ അറിവ് കാഴ്ചക്കാരന്റെ മേല്‍ പ്രയോഗിക്കാനുള്ള വേദിയായി ചാനല്‍ ചര്‍ച്ചകളും പരിപാടികളും മാറുമ്പോള്‍ സഫാരി ടി വിക്ക് അത്തരം പരിപാടികളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കാന്‍ കഴിയുന്നുണ്ട്. വെറുമൊരു ചാനല്‍ എന്നതിനപ്പുറം കാഴ്ചക്കാരെ മടുപ്പിക്കാത്ത രീതിയില്‍ വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്തമായ പരിപാടികള്‍ അണി നിരത്താന്‍ കഴിയുന്നുവെന്നതാണ് സഫാരി ടിവിയുടെ വിജയത്തിനു പിന്നില്‍. വെറുമൊരു ചാനല്‍ എന്നതിനപ്പുറം മലയാളികള്‍ക്ക് അറിവു പകരാന്‍ തക്കവിധത്തിലുള്ള കാണികളെ ബോറടിപ്പിക്കാത്ത തരത്തിലുള്ള ഒരു ചാനലാണ് താന്‍ തുടക്കം മുതല്‍ ആഗ്രഹിച്ചതെന്ന് സഫാരി ടിവി മാനേജിംഗ് ഡയറക്ടറായ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

‘1996 കാലത്ത് ഞാന്‍ യാത്രകള്‍ നടത്തുമ്പോഴും മനസില്‍ സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു സഫാരി ടി വി പോലെ ഒരു ചാനല്‍ തുടങ്ങുകയെന്നത്. സഫാരി പെട്ടെന്ന് ഒരു ദിവസം കൊണ്ടു പൊട്ടു മുളച്ചതൊന്നുമല്ല, ഞാന്‍ നടത്തിയിരുന്ന യാത്രകളില്‍ നിന്നാണ് ഇത്തരം പരിപാടികള്‍ കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കു മനസിലായത്. ഇതില്‍ നിന്നാണ് സഫാരി ടിവിയെന്ന ചാനലിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടമെന്നു പറയാം. 1996 കാലത്ത് ഞാന്‍ നേപ്പാള്‍, ഉത്തരേന്ത്യ മുതലായ ചെറിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. പോകുന്ന സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ കൊണ്ടു വന്ന ശേഷം പല ചാനലുകളെയും സമീപിച്ചെങ്കിലും കൊടുക്കാന്‍ ആരും തന്നെ തയാറായില്ല. 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടങ്ങളില്‍ ഒരു വശത്ത് ഞാന്‍ യാത്രകള്‍ നടത്തുകയും ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു സൂക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ 2001-ല്‍ ഏഷ്യാനെറ്റ് ഗ്ലോബല്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും അവരെ സമീപിച്ചു. അഞ്ചു പൈസ പ്രതിഫലം തരാതെ സഞ്ചാരം പരിപാടി സംപ്രേക്ഷണം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചു. പരിപാടി തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നായി മാറാന്‍ ഇതിനു കഴിഞ്ഞു. ഇക്കാലങ്ങളില്‍ പരിപാടിയുടെ ഡിവിഡികള്‍ തയാറാക്കി വില്‍ക്കുകയും ചെയ്യാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് മൂന്നു കോടിയോളം രൂപയുടെ സിഡികളാണ് സഞ്ചാരം പരിപാടിയുടേതായി വില്‍ക്കാന്‍ കഴിഞ്ഞത്. ഇപ്പോഴും ചാനലിന്റെയും യാത്രയുടെയും പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നും സിഡി വില്‍പ്പനയില്‍ നിന്നുള്ള ലാഭമാണ്.’ കേരളത്തില്‍ യാത്രാ പരിപാടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്ന തിരിച്ചറിവു തന്നെയാണ് സഫാരി ടിവിക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെടുന്നു.

സാധാരണ മലയാളത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളെ അപേക്ഷിച്ച് പുതുമ കൊണ്ടു വരാന്‍ കഴിഞ്ഞതാണ് സഫാരി ടിവിയുടെ വിജയത്തിനു പിന്നിലെന്ന് ടെക്‌നോളജി എഴുത്തുകാരനും ബ്ലോഗറും മാധ്യമ നിരീക്ഷകനുമായ വി കെ ആദര്‍ശ് അഭിപ്രായപ്പെടുന്നു. ഏതൊരു ബിസിനസിന്റെയും വിജയത്തിനു വേണ്ടത് പാഷനും ഇന്നോവേഷനുമായിരിക്കണം. ഈ രണ്ടു കാര്യങ്ങളും ഉണ്ടെങ്കില്‍ വിജയം നിങ്ങളുടെ പിന്നാലെ വരും എന്നതാണ് ബിസിനസ് രംഗത്തിന്റെ അനുഭവം. ഒപ്പം നിങ്ങള്‍ അധികം അഹങ്കാരിയാകാനും പാടില്ല. സഫാരി ടിവിയുടെ കാര്യത്തില്‍ തുടക്കം മുതല്‍ ഈ പാഷനും ഇന്നോവേഷനും കാണിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു ചാനലുകളെല്ലാം അവതാരകരുടെ വിജ്ഞാനം വിളമ്പുന്ന ഒന്നായി മാറുമ്പോള്‍ സഫാരി ടി വിയില്‍ കാഴ്ചക്കാരനെ ഒട്ടും തന്നെ ബോറടിപ്പിക്കാതെ ചാനലിനു മുന്നില്‍ പിടിച്ചിരുത്താന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു വിദ്യാഭ്യാസ മാസികകള്‍ വിജയം കൊയ്തിരുന്ന കാലത്താണ് ലേബര്‍ ഇന്ത്യ പോലെ ഒട്ടും ആകര്‍ഷകമല്ലാത്ത പേരുമായി വന്ന് വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുടെ രംഗത്ത് വിജയം കൊയ്യാന്‍ ലേബര്‍ ഇന്ത്യയ്ക്കു കഴിഞ്ഞത്. മറ്റുള്ളവര്‍ നടക്കുന്ന രീതിയില്‍ നിന്നു മാറി നടക്കുകയന്നെ വ്യത്യസ്തമായ തത്വം അവര്‍ ചാനല്‍ രംഗത്തും പരീക്ഷിക്കുന്നുവെന്നേയുള്ളൂ. വരും നാളുകളിലും ഇത്തരം പരീക്ഷണങ്ങള്‍ അവര്‍ തുടരാനാണ് സാധ്യത. വികെ ആദര്‍ശ് അഭിപ്രായപ്പെടുന്നു.

ചാനലുകളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ് കേബിളുകളിലും ടിഡിഎച്ചുകളിലും ചാനലുകള്‍ ഇടുന്നതിനു നല്‍കേണ്ടി വരുന്ന വന്‍ തോതിലുള്ള കാരിയിംഗ് ഫീസ്. വന്‍കിട ചാനലുകളെ സംബന്ധിച്ചിടത്തോളം ഈ തുക നല്‍കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ പരസ്യം കുറവുള്ള രണ്ടാം നിര ചാനലുകള്‍ ഈ തുക നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും. കാരിയിംഗ് ഫീസ് ലഭിക്കാതെ ചാനലുകള്‍ കേബിളുകളും ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും നല്‍കാതിരിക്കുന്നതും പതിവാണ്. അതേസമയം സഫാരി ടിവിയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകര്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിനാല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ചാനല്‍ നിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതു സഫാരി ടിവിയെ സംബന്ധിച്ചിടത്തോളം വിജയമാണ്. സഫാരി ടിവിയുടെ വിജയത്തിനു പിന്നില്‍ ചെലവു കുറച്ചുള്ള നടത്തിപ്പു തന്നെയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. ഒരു ചാനല്‍ തുടങ്ങുന്ന വിവരം അറിയുമ്പോള്‍ തന്നെ ഇടനിലക്കാര്‍ ഉടമകളെ സമീപിച്ച് ക്യാമറകളും മറ്റ് ഉപകരങ്ങളും വാങ്ങി നല്‍കാമെന്നു പറഞ്ഞ് പിന്നാലെ കൂടുന്നതു പതിവാണ്. കോടികള്‍ വാങ്ങിയശേഷം സിംഗപ്പൂരില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കി ഒരു ചാനലിനു സ്റ്റുഡിയോ സെറ്റു ചെയ്തു കഴിയുമ്പോള്‍ കോടികളാണ് ഇടനിലക്കാരുടെ കൈയിലെത്തുന്നത്. മലയാളത്തിലെ പല പ്രമുഖ ചാനലുകളും തുടങ്ങുന്നതിനു മുമ്പ് ഇത്തരത്തില്‍ ഇടനിലക്കാര്‍ പണം തട്ടിയെടുത്തതാണ് ചാനലുകളുടെ നിലനില്‍പ്പു തന്നെ അവതാളത്തിലാകാന്‍ കാരണം. പുതിയ ഒരു ചാനല്‍ വരുമ്പോള്‍ മറ്റു ചാനലുകളിലെ സാങ്കേതിക പ്രവര്‍ത്തകര്‍ വന്‍ ശമ്പളത്തില്‍ മറ്റു ചാനലുകളിലേക്കു കൂടുമാറ്റം നടത്തുന്നതും നിത്യകാഴ്ചയാണ്. രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതിയ വേര്‍ഷനുകള്‍ എല്ലാ ഉപകരണങ്ങളുടേതും ഇറങ്ങും എന്നറിയാത്ത ഉടമകളെ പറ്റിച്ചാണ് സാങ്കേതിക പ്രവര്‍ത്തകര്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരം ആളുകള്‍ സഫാരി ടിവി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ എന്നെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതിലെ കള്ളക്കളികള്‍ അറിയാവുന്ന ഞാന്‍ ഇടനിലക്കാരെ ഒഴിവാക്കുകയായിരുന്നു. സഫാരി ടിവിയില്‍ കൂടുതലും ഞാന്‍ നേരിട്ടു നിയമിച്ചു പരീശീലനം നല്‍കിയവരാണ് കാര്യങ്ങള്‍ ചെയ്യുന്നത് ഇതോടൊപ്പം കഴിയാവുന്നത്ര ജോലികള്‍ ഞാന്‍ തനിയെ ചെയ്യുന്നുമുണ്ട്. കേരളത്തില്‍ മൂന്നു ചാനല്‍ കുടുംബങ്ങള്‍ മാത്രം ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെയുള്ളത് 36 ല്‍ അധികം ചാനലുകളാണ്.ഇനിയും നിരവധിയെണ്ണം വരാനിരിക്കുന്നു. സ്വര്‍ണവും വസ്ത്രവും ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മാത്രം പരസ്യവിപണിയായുള്ള കേരളത്തില്‍ ചാനലുകള്‍ക്കു നിലനില്‍ക്കണമെങ്കില്‍ ചെലവു ചുരുക്കി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂ. സഫാരി ടിവിയും ഈ വഴിക്കാണു നീങ്ങുന്നത്. സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിലെ വാര്‍ത്താ ചാനലുകളെല്ലാം ഒരേ തരത്തില്‍ വാര്‍ത്തകള്‍ കാണിക്കുകയും വിനോദ ചാനലുകളെല്ലാം ഒരേ അച്ചിലിട്ടു വാര്‍ത്ത രീതിയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്നതിനിടെ ബഹളങ്ങളൊന്നുമില്ലാതെ ചരിത്രവും കാഴ്ചയും വിനോദവുമായി സഫാരി ടിവിയെത്തിയത്. കാഴ്്ചക്കാര്‍ക്കു മടുപ്പുളവാക്കുന്ന ഒന്നും തന്നെ ഈ ചാനലില്‍ കാണാനില്ലായെന്നതിനാല്‍ പ്രക്ഷകര്‍ വീണ്ടും ഈ ചാനലിലേക്കു റിമോട്ട് അമര്‍ത്തുന്നുമുണ്ട്. വ്യത്യസ്തത എന്നതു പറച്ചിലിനു പകരം കാഴ്ചയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതിലാണ് സഫാരിയുടെ വ്യത്യസ്തത ഒളിഞ്ഞു കിടക്കുന്നത്.

മലയാളി വീടിന് സമീപത്തെ ബീച്ചിലേക്കും പാര്‍ക്കുകളിലേക്കും മറ്റും യാത്ര പോയപ്പോള്‍ കാമറയും തൂക്കി അന്യദേശ കാഴ്ചകള്‍ തേടി പോയ ആളാണ് സന്തോഷ് ജോര്‍ജ്. വരുമാനം വര്‍ദ്ധിക്കുകയും അത് ചെലവഴിക്കാന്‍ ഒരു മടിയും ഇല്ലാത്ത തലമുറ ഉദയം ചെയ്യുകയും ചെയ്തപ്പോള്‍ മലയാളി അന്യദേശത്ത് യാത്ര ചെയ്തു തുടങ്ങി. അപ്പോഴേയ്ക്കും സന്തോഷ് ബഹിരാകാശ സഞ്ചാരിയാകാനുള്ള യാത്ര തുടങ്ങുകയും ചെയ്തു. ഇങ്ങനെ വേറിട്ട ചിന്തകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സന്തോഷിന്റെ കഴിവാണ് സഫാരി ടിവിയെ വേറിട്ട ചാനല്‍ ആക്കുന്നതും. മലയാളിയുടെ യാത്ര കമ്പം പുതിയ ഒരു വിഭാഗം പരസ്യദാതാക്കളെ കൂടി കേരളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വിമാന കമ്പനികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍ തുടങ്ങിയവരുടെ പരസ്യങ്ങള്‍ സഫാരിയിലേക്ക് എത്തുക സ്വാഭാവികം. സാമ്പത്തികമായി വിജയിക്കാന്‍ സാധ്യതയുള്ള ഒരു ബിസിനസ് ആശയമായി സഫാരി മാറുന്നതും അത് കൊണ്ടാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് സന്ദീപ് വെള്ളാരംകുന്ന്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സന്ദീപ് വെള്ളാരംകുന്ന്‌

വിനോദ ചാനലുകളുടെ ഇടയിലേക്ക് 24 മണിക്കൂറും വാര്‍ത്തകളുമായി ഇന്ത്യാവിഷന്‍ ചാനലെത്തിയപ്പോള്‍ നിരവധി പേര്‍ നെറ്റിചുളിച്ചു. 24 മണിക്കൂറും ആര് വാര്‍ത്ത കാണും, കേള്‍ക്കും, എന്ത് വാര്‍ത്ത സംപ്രേഷണം ചെയ്യും, തുടങ്ങിയവ അവയില്‍ ചിലത് മാത്രം. എന്നാല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ച് ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും വിവിധ വാര്‍ത്താ ചാനലുകളിലൂടെ വേണു ബാലകൃഷ്ണനും നികേഷ് കുമാറും സിന്ധു സൂര്യകുമാറും ഷാനിയും വീണാ ജോര്‍ജ്ജും ഒക്കെ മലയാളിയുടെ ടിവി മുറിയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായി. പത്ര മുത്തശ്ശിമാരും പുത്തന്‍കൂറ്റുകാരുമൊക്കെ ടിവി ചാനലിന്റെ വഴിയിലേക്കെത്തി. മലയാളിയുടെ വാര്‍ത്താശീലത്തില്‍ സമൂല പരിവര്‍ത്തനം കൊണ്ടുവന്ന ഇന്ത്യാവിഷന്‍ സാമ്പത്തിക പരാധീനതയില്‍ മുടന്തി വീണുപോകുമെന്ന അവസ്ഥയില്‍ എത്തുന്ന കാലത്താണ് കേരളീയരുടെ കാഴ്ചാ അനുഭവത്തിലേക്ക് പുത്തന്‍ പരീക്ഷണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര സഫാരി ടിവിയുമായി എത്തുന്നത്. ഒരു സമ്പൂര്‍ണ യാത്രാ, ഇന്‍ഫോടെയിന്‍മെന്റ് ചാനല്‍.

പരസ്യം മാത്രം കൈമുതലായി പ്രവര്‍ത്തിക്കുന്ന ചാനല്‍ രംഗം കേരളത്തില്‍ പ്രതിസന്ധിയുടെ കൊടുമുടി കയറുന്ന കാലം കൂടിയാണിത്. ഇന്ത്യാവിഷന്‍ പോലുള്ള ചാനലുകള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടേണ്ടി വരുമ്പോഴും പുതുതായി ചാനല്‍ രംഗത്തു മുതലിറക്കുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു. ഇനിയും ഏതാനും വിനോദ, വാര്‍ത്താ ചാനലുകള്‍ അണിയറയില്‍ മലയാളികളുടെ സ്വീകരണ മുറിയിലെത്താന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയുമാണ്. ചാനല്‍ രംഗം പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുമ്പോഴും വേറിട്ട പരീക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് ഈ രംഗത്തു മുന്നേറാനാവുമെന്നു തെളിയിക്കുകയാണ് സഫാരി ടിവിയെന്ന ട്രാവല്‍ ചാനലിന്റെ വിജയം.

കേരളത്തിലും മറുനാടുകളിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ചാനലുകളിലൊന്നായി മാറാന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ സഫാരി ടിവിക്കു കഴിഞ്ഞുവെന്നതിലാണ് സമാന്തര ചാനലുകള്‍ക്കും മലയാളത്തില്‍ സാധ്യതയുണ്ടെന്നു തെളിയിക്കപ്പെടുന്നത്. 2013 നവംബര്‍ ഒന്നിന് മലയാളത്തിലെ ആദ്യത്തെ യാത്രാ ചാനല്‍ എന്ന പേരില്‍ സംപ്രേക്ഷണം ആരംഭിച്ച സഫാരി ടി വിയുടെ വിജയത്തിനു പിന്നില്‍ വ്യത്യസ്തമായ ഉള്ളടക്കം പ്രധാനം ചെയ്യാന്‍ കഴിഞ്ഞുവെന്നതു തന്നെ. സാധാരണ മലയാളം ചാനലുകളില്‍ അവതാരകരുടെ അറിവ് കാഴ്ചക്കാരന്റെ മേല്‍ പ്രയോഗിക്കാനുള്ള വേദിയായി ചാനല്‍ ചര്‍ച്ചകളും പരിപാടികളും മാറുമ്പോള്‍ സഫാരി ടി വിക്ക് അത്തരം പരിപാടികളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കാന്‍ കഴിയുന്നുണ്ട്. വെറുമൊരു ചാനല്‍ എന്നതിനപ്പുറം മലയാളികള്‍ക്ക് അറിവു പകരാന്‍ തക്കവിധത്തിലുള്ള കാണികളെ ബോറടിപ്പിക്കാത്ത തരത്തിലുള്ള ഒരു ചാനലാണ് താന്‍ തുടക്കം മുതല്‍ ആഗ്രഹിച്ചതെന്ന് സഫാരി ടിവി മാനേജിംഗ് ഡയറക്ടറായ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

“1996 കാലത്ത് ഞാന്‍ യാത്രകള്‍ നടത്തുമ്പോഴും മനസില്‍ സൂക്ഷിച്ചിരുന്ന ഒന്നായിരുന്നു സഫാരി ടി വി പോലെ ഒരു ചാനല്‍ തുടങ്ങുകയെന്നത്. സഫാരി പെട്ടെന്ന് ഒരു ദിവസം കൊണ്ടു പൊട്ടി മുളച്ചതൊന്നുമല്ല, ഞാന്‍ നടത്തിയിരുന്ന യാത്രകളില്‍ നിന്നാണ് ഇത്തരം പരിപാടികള്‍ കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കു മനസിലായത്. ഇതില്‍ നിന്നാണ് സഫാരി ടിവിയെന്ന ചാനലിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടമെന്നു പറയാം. 1996 കാലത്ത്  നേപ്പാള്‍, ഉത്തരേന്ത്യ മുതലായ ചെറിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. പോകുന്ന സ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ കൊണ്ടു വന്ന ശേഷം പല ചാനലുകളെയും സമീപിച്ചെങ്കിലും കൊടുക്കാന്‍ ആരും തന്നെ തയ്യാറായില്ല. 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടങ്ങളില്‍ ഒരു വശത്ത് ഞാന്‍ യാത്രകള്‍ നടത്തുകയും ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു സൂക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ 2001-ല്‍ ഏഷ്യാനെറ്റ് ഗ്ലോബല്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും അവരെ സമീപിച്ചു. അഞ്ചു പൈസ പ്രതിഫലം തരാതെ സഞ്ചാരം പരിപാടി സംപ്രേക്ഷണം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചു. പരിപാടി തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നായി മാറാന്‍ ഇതിനു കഴിഞ്ഞു. ഇക്കാലങ്ങളില്‍ പരിപാടിയുടെ ഡിവിഡികള്‍ തയാറാക്കി വില്‍ക്കുകയും ചെയ്യാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് മൂന്നു കോടിയോളം രൂപയുടെ സിഡി/ഡിവിഡികളാണ് സഞ്ചാരം പരിപാടിയുടേതായി വില്‍ക്കാന്‍ കഴിഞ്ഞത്. ഇപ്പോഴും ചാനലിന്റെയും യാത്രയുടെയും പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നും ഈ വില്‍പ്പനയില്‍ നിന്നുള്ള ലാഭമാണ്.’ കേരളത്തില്‍ യാത്രാ പരിപാടികള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്ന തിരിച്ചറിവു തന്നെയാണ് സഫാരി ടിവിക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍.” സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

സാധാരണ മലയാളത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളെ അപേക്ഷിച്ച് പുതുമ കൊണ്ടു വരാന്‍ കഴിഞ്ഞതാണ് സഫാരി ടിവിയുടെ വിജയത്തിനു പിന്നിലെന്ന് ടെക്‌നോളജി എഴുത്തുകാരനും ബ്ലോഗറും മാധ്യമ നിരീക്ഷകനുമായ വി കെ ആദര്‍ശ് അഭിപ്രായപ്പെടുന്നു. “ഏതൊരു ബിസിനസിന്റെയും വിജയത്തിനു വേണ്ടത് പാഷനും ഇന്നൊവേഷനുമായിരിക്കണം. ഈ രണ്ടു കാര്യങ്ങളും ഉണ്ടെങ്കില്‍ വിജയം നിങ്ങളുടെ പിന്നാലെ വരും എന്നതാണ് ബിസിനസ് രംഗത്തിന്റെ അനുഭവം. സഫാരി ടിവിയുടെ കാര്യത്തില്‍ തുടക്കം മുതല്‍ ഈ പാഷനും ഇന്നൊവേഷനും കാണിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു ചാനലുകളെല്ലാം അവതാരകരുടെ വിജ്ഞാനം വിളമ്പുന്ന ഒന്നായി മാറുമ്പോള്‍ സഫാരി ടി വിയില്‍ കാഴ്ചക്കാരനെ ഒട്ടും തന്നെ ബോറടിപ്പിക്കാതെ ചാനലിനു മുന്നില്‍ പിടിച്ചിരുത്താന്‍ അവര്‍ക്കു കഴിയുന്നുണ്ട്. മറ്റു വിദ്യാഭ്യാസ മാസികകള്‍ വിജയം കൊയ്തിരുന്ന കാലത്താണ് ലേബര്‍ ഇന്ത്യ പോലെ ഒട്ടും ആകര്‍ഷകമല്ലാത്ത പേരുമായി വന്ന് വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുടെ രംഗത്ത് വിജയം കൊയ്യാന്‍ ലേബര്‍ ഇന്ത്യയ്ക്കു കഴിഞ്ഞത്. മറ്റുള്ളവര്‍ നടക്കുന്ന രീതിയില്‍ നിന്നു മാറി നടക്കുകയന്നെ വ്യത്യസ്തമായ തത്വം അവര്‍ ചാനല്‍ രംഗത്തും പരീക്ഷിക്കുന്നുവെന്നേയുള്ളൂ. വരും നാളുകളിലും ഇത്തരം പരീക്ഷണങ്ങള്‍ അവര്‍ തുടരാനാണ് സാധ്യത.” വികെ ആദര്‍ശ് അഭിപ്രായപ്പെടുന്നു.

ചാനലുകളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണ് കേബിളുകളിലും ടിഡിഎച്ചുകളിലും ചാനലുകള്‍ ഇടുന്നതിനു നല്‍കേണ്ടി വരുന്ന വന്‍ തോതിലുള്ള കാരിയിംഗ് ഫീസ്. വന്‍കിട ചാനലുകളെ സംബന്ധിച്ചിടത്തോളം ഈ തുക നല്‍കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ പരസ്യം കുറവുള്ള രണ്ടാം നിര ചാനലുകള്‍ ഈ തുക നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്യും. കാരിയിംഗ് ഫീസ് ലഭിക്കാതെ ചാനലുകള്‍ കേബിളുകളും ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും നല്‍കാതിരിക്കുന്നതും പതിവാണ്. അതേസമയം സഫാരി ടിവിയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകര്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിനാല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ചാനല്‍ നിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതു സഫാരി ടിവിയെ സംബന്ധിച്ചിടത്തോളം വിജയമാണ്. സഫാരി ടിവിയുടെ വിജയത്തിനു പിന്നില്‍ ചെലവു കുറച്ചുള്ള നടത്തിപ്പു തന്നെയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

“ഒരു ചാനല്‍ തുടങ്ങുന്ന വിവരം അറിയുമ്പോള്‍ തന്നെ ഇടനിലക്കാര്‍ ഉടമകളെ സമീപിച്ച് ക്യാമറകളും മറ്റ് ഉപകരങ്ങളും വാങ്ങി നല്‍കാമെന്നു പറഞ്ഞ് പിന്നാലെ കൂടുന്നതു പതിവാണ്. കോടികള്‍ വാങ്ങിയശേഷം സിംഗപ്പൂരില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കി ഒരു ചാനലിനു സ്റ്റുഡിയോ സെറ്റു ചെയ്തു കഴിയുമ്പോള്‍ കോടികളാണ് ഇടനിലക്കാരുടെ കൈയിലെത്തുന്നത്. മലയാളത്തിലെ പല പ്രമുഖ ചാനലുകളും തുടങ്ങുന്നതിനു മുമ്പ് ഇത്തരത്തില്‍ ഇടനിലക്കാര്‍ പണം തട്ടിയെടുത്തതാണ് ചാനലുകളുടെ നിലനില്‍പ്പു തന്നെ അവതാളത്തിലാകാന്‍ കാരണം. പുതിയ ഒരു ചാനല്‍ വരുമ്പോള്‍ മറ്റു ചാനലുകളിലെ സാങ്കേതിക പ്രവര്‍ത്തകര്‍ വന്‍ ശമ്പളത്തില്‍ മറ്റു ചാനലുകളിലേക്കു കൂടുമാറ്റം നടത്തുന്നതും നിത്യകാഴ്ചയാണ്. രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ പുതിയ വേര്‍ഷനുകള്‍ എല്ലാ ഉപകരണങ്ങളുടേതും ഇറങ്ങും എന്നറിയാത്ത ഉടമകളെ പറ്റിച്ചാണ് സാങ്കേതിക പ്രവര്‍ത്തകര്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരം ആളുകള്‍ സഫാരി ടിവി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ എന്നെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതിലെ കള്ളക്കളികള്‍ അറിയാവുന്ന ഞാന്‍ ഇടനിലക്കാരെ ഒഴിവാക്കുകയായിരുന്നു. സഫാരി ടിവിയില്‍ കൂടുതലും ഞാന്‍ നേരിട്ടു നിയമിച്ചു പരീശീലനം നല്‍കിയവരാണ് കാര്യങ്ങള്‍ ചെയ്യുന്നത് ഇതോടൊപ്പം കഴിയാവുന്നത്ര ജോലികള്‍ ഞാന്‍ തനിയെ ചെയ്യുന്നുമുണ്ട്. കേരളത്തില്‍ മൂന്നു ചാനല്‍ കുടുംബങ്ങള്‍ മാത്രം ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെയുള്ളത് 36 ല്‍ അധികം ചാനലുകളാണ്. ഇനിയും നിരവധിയെണ്ണം വരാനിരിക്കുന്നു. സ്വര്‍ണവും വസ്ത്രവും ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മാത്രം പരസ്യവിപണിയായുള്ള കേരളത്തില്‍ ചാനലുകള്‍ക്കു നിലനില്‍ക്കണമെങ്കില്‍ ചെലവു ചുരുക്കി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂ. സഫാരി ടിവിയും ഈ വഴിക്കാണു നീങ്ങുന്നത്.” സന്തോഷ് ജോര്‍ജ് കുളങ്ങര കൂട്ടിച്ചേര്‍ക്കുന്നു.

മലയാളത്തിലെ വാര്‍ത്താ ചാനലുകളെല്ലാം ഒരേ തരത്തില്‍ വാര്‍ത്തകള്‍ കാണിക്കുകയും വിനോദ ചാനലുകളെല്ലാം ഒരേ അച്ചിലിട്ടു വാര്‍ത്ത രീതിയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്നതിനിടെ ബഹളങ്ങളൊന്നുമില്ലാതെ ചരിത്രവും കാഴ്ചയും വിനോദവുമായി സഫാരി ടിവിയെത്തിയത്.  വ്യത്യസ്തത എന്നതു പറച്ചിലിനു പകരം കാഴ്ചയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതിലാണ് സഫാരിയുടെ വ്യത്യസ്തത ഒളിഞ്ഞു കിടക്കുന്നത്.

മലയാളി വീടിന് സമീപത്തെ ബീച്ചിലേക്കും പാര്‍ക്കുകളിലേക്കും മറ്റും യാത്ര പോയപ്പോള്‍ കാമറയും തൂക്കി അന്യദേശ കാഴ്ചകള്‍ തേടി പോയ ആളാണ് സന്തോഷ് ജോര്‍ജ്. വരുമാനം വര്‍ദ്ധിക്കുകയും അത് ചെലവഴിക്കാന്‍ ഒരു മടിയും ഇല്ലാത്ത തലമുറ ഉദയം ചെയ്യുകയും ചെയ്തപ്പോള്‍ മലയാളി അന്യദേശത്ത് യാത്ര ചെയ്തു തുടങ്ങി. അപ്പോഴേയ്ക്കും സന്തോഷ് ബഹിരാകാശ സഞ്ചാരിയാകാനുള്ള യാത്ര തുടങ്ങുകയും ചെയ്തു. ഇങ്ങനെ വേറിട്ട ചിന്തകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സന്തോഷിന്റെ കഴിവാണ് സഫാരി ടിവിയെ വേറിട്ട ചാനല്‍ ആക്കുന്നതും. മലയാളിയുടെ യാത്ര കമ്പം പുതിയ ഒരു വിഭാഗം പരസ്യദാതാക്കളെ കൂടി കേരളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വിമാന കമ്പനികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍ തുടങ്ങിയവരുടെ പരസ്യങ്ങള്‍ സഫാരിയിലേക്ക് എത്തുക സ്വാഭാവികം. സാമ്പത്തികമായി വിജയിക്കാന്‍ സാധ്യതയുള്ള ഒരു ബിസിനസ് ആശയമായി സഫാരി മാറുന്നതും അത് കൊണ്ടാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് സന്ദീപ് വെള്ളാരംകുന്ന്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍