UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഫ് – സുസൂക്കി കപ്പ് ഫുട്‌ബോള്‍; ആദ്യജയം ശ്രീലങ്കയ്ക്ക്

അഴിമുഖം പ്രതിനിധി

കാണികളുടെആരവമില്ലാതെ സാഫ് – സുസൂക്കി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. വിരസമായ കളിയുടെ ഗതിക്ക് വിരുദ്ധമായി നേപ്പാളിനെതിരെ ശ്രീലങ്കയുടെ മുഹമ്മദ് റിഫ്‌നാസ് ഇഞ്ച്വറി ടൈമില്‍ ആയിരുന്നു വിജയഗോള്‍ നേടിയത്. കളിയുടെ തുടക്കം മുതല്‍ കളത്തില്‍ നിറഞ്ഞു കളിച്ചത് നേപ്പാള്‍ ആയിരുന്നു. വിജയം നേപ്പാളിനെന്നു ഏറെയൊക്കെ ഉറപ്പിച്ചിരുന്നു. അപൂര്‍വ്വാസരങ്ങളില്‍ മാത്രം ശ്രീലങ്ക നേപ്പാള്‍ ഗോള്‍മുഖത്ത് എത്തിയുള്ളൂ. ഇടവേളയ്ക്ക് മുമ്പായി ഏഴ് കോര്‍ണര്‍ കിക്കുകള്‍ നേപ്പാളിനനുകൂലമായി ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ചുവപ്പു ജേഴ്‌സി ഉപേക്ഷിച്ച് ഇടവേളയ്ക്കു ശേഷമിറങ്ങിയ നേപ്പാള്‍ മങ്ങുന്നതാണ് പിന്നീട് കണ്ടത്. അവസാന വിസിലിന് ഏതാനും മിനിട്ടുകള്‍ക്ക് മുമ്പാണ് ശ്രീലങ്കയുടെ പതിനാലാം നമ്പര്‍ താരം സാഫ് സുസൂക്കികപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യഗോളിനുടമയായത്.

നേരത്തെ സ്‌പോര്‍ട്‌സ്‌വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.ശിവന്‍കുട്ടി എം എല്‍ എ, സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി അന്‍വറുള്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് രണ്ട് മത്സരങ്ങള്‍. 3.30 ന് ഗ്രൂപ്പ് ബിയില്‍ മാലിദ്വീപ് ഭൂട്ടാനെയും രണ്ടാംമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍