UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാഫ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് മൈതാനത്തില്‍ സാഫ് കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയും നേപ്പാളും ഏറ്റുമുട്ടും. ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയിലെ ഏഴ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജനുവരി മൂന്നിനാണ്. ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഗ്രീന്‍ ഫീല്‍ഡ് മൈതാനത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരമാണ് സാഫ് കപ്പ്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലി ദ്വീപ് എന്നിവയാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍. കളിക്കാന്‍ അവസരമുള്ള പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അതിനാല്‍ ആദ്യ മത്സരത്തില്‍ പാകിസ്താനുമായി ഏറ്റുമുട്ടേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വാക്കോവര്‍ ലഭിച്ചിട്ടുണ്ട്. സാഫ് കപ്പ് അന്താരാഷ്ട്ര ഫുട്‌ബോളിന് കേരള ഫുട്‌ബോള്‍ അസോസിയേഷനാണ് പ്രാദേശിക ആതിഥേയത്വം വഹിക്കുന്നത് എങ്കിലും നടത്തിപ്പിന്റെ പൂര്‍ണ ചുമതല വേള്‍ഡ് സ്‌പോര്‍ട് ഗ്രൂപ്പ് എന്ന സിങ്കപ്പൂര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് ഐഎഫ് എ നല്‍കിയിരിക്കുന്നത്.

കളിക്കുമുമ്പായി വേള്‍ഡ് സ്‌പോര്‍ട് ഗ്രൂപ്പ് ഒരുക്കിയ വാര്‍ത്താ സമ്മേളനത്തില്‍ പരിശീലകര്‍ സംഘാടന പിഴവിനെതിരെ രംഗത്ത് വന്നു. ടീമംഗങ്ങള്‍ക്കുള്ള ഭക്ഷണം, താമസം, പരിശീലന സൗകര്യം ഒരുക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ചയുണ്ടായിയെന്നും പരിശീലകര്‍ ഒന്നടങ്കം കുറ്റപ്പെടുത്തി.

നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാന്‍ ടീം പരിശീലകന്‍ പീറ്റര്‍ സെഗ്രറ്റ്, ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ബംഗ്ലാദേശ് പരിശീലകന്‍ ലോഡ്വിജ്ക് ദെ ക്രുയിഫ്, മലേഷ്യന്‍ പരിശീലകന്‍ റിക്കി ഹെര്‍ബെട്ട്, നേപ്പാള്‍ പരിശീലകന്‍ പാട്രിക് ഓസീമ്‌സ്, ശ്രീലങ്കന്‍ പരിശീകന്‍ സമ്പത്ത് പെരേര, ഭൂട്ടാന്‍ പരിശീലകന്‍ പെമ ദോര്‍ജി തുടങ്ങിയവര്‍ പരസ്യമായി സംഘാടന പിഴവിന് എതിരെ പ്രതികരിച്ചു.

പ്രാദേശിക സംഘാടകരായ തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി ശിവന്‍കുട്ടി, കെഎഫ് എ സെക്രട്ടറി അനില്‍ എന്നിവരും സംഘാടകര്‍ക്കെതിരെ ആഞ്ഞടിച്ചു.

ഉത്ഘാടനചടങ്ങിനോടനുബന്ധിച്ചു നടന്ന പ്രസ്സ് മീറ്റിലെ ചിത്രങ്ങളിലൂടെ

മത്സരത്തില്‍ പങ്കെടുക്കുന്ന  ടീമുകളുടെ ക്യാപ്റ്റന്‍മാരും കൊച്ചുമാരും  പ്രസ്സ് മീറ്റില്‍

ടീമുകളുടെ ക്യാപ്റ്റന്മാര്‍ ഒഫീഷ്യല്‍ പന്തുമായി 

ടീം കോച്ചുമാര്‍ ഒഫീഷ്യല്‍ പന്തുമായി 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍