UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിക്കെതിരായ ഹര്‍ജിയില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറി

ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ പിന്മാറി. സഹാറ, ബിര്‍ള കേസില്‍ മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും.

അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി 25 കോടി കൈപ്പറ്റിയിട്ടുണ്ടെന്ന സഹാറ ഡയറിയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹര്‍ജി സമര്‍പ്പിച്ചത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണ ഉത്തരവ് ഇടാനാകില്ലെന്ന് നേരത്തെ സുപ്രിംകോടതി പരാമര്‍ശിച്ചിരുന്നു.

കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍