UPDATES

അക്കാദമി വഴങ്ങി: അസഹിഷ്ണുതയ്ക്ക് എതിരെ പ്രമേയം പാസാക്കി

അഴിമുഖം പ്രതിനിധി

രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്ക്കും അക്രമങ്ങള്‍ക്കും എതിരെ കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി. എഴുത്തുകാര്‍ക്ക് എതിരായ അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് അക്കാദമി ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അക്കാദമി പ്രമേയം പാസാക്കി. അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് സാഹിത്യകാരന്‍മാരോട് ആവശ്യപ്പെടുന്ന പ്രമേയവും അക്കാദമി പാസാക്കിയിട്ടുണ്ട്. യുക്തിവാദിയായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ അക്കാദമി അപലപിച്ചു. കല്‍ബുര്‍ഗിയെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്ന എഴുത്തുകാരോട് അക്കാദമി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍