UPDATES

ആലപ്പുഴയിലെ സായി സെന്റര്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു

അഴിമുഖം പ്രതിനിധി

ആലപ്പുഴയിലെ വിവാദ സായി സെന്റര്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു. സെന്ററിലെ കായിക താരങ്ങളുടെ പരാതികളെ തുടര്‍ന്നാണ് സെന്റര്‍ അടച്ചത്. അതേസമയം സെന്ററില്‍ സായിയുടെ ഡയറക്ടര്‍ ഐ ശ്രീനിവാസ് സന്ദര്‍ശനം നടത്തി. ഈ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും അവ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റും.

പെണ്‍കുട്ടി മരിച്ച സംഭവം അന്വേഷിക്കുന്ന സംഘത്തിലെ എ എസ് പി മെറിന്‍ ജോസ് പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തി കായിക താരങ്ങളെ ചോദ്യം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍